Monday 22 October 2018 11:30 AM IST : By സ്വന്തം ലേഖകൻ

ഇതാരാ പൃഥ്വിയുടെ സഹോദരിയോ അതോ ലേഡി പൃഥ്വിരാജോ? ’രാജുവേച്ചി’യുടെ ഡബ്‌സ്മാഷ് വിഡിയോ വൈറൽ

athira-santhosh-prith

പൃഥ്വിരാജിനെ അനുകരിച്ച് സോഷ്യൽ മീഡിയയിൽ കയ്യടി നേടി ഒരു പെൺകുട്ടി. പൃഥ്വി ഫാൻ കൂടിയായ  കോഴിക്കോട് സ്വദേശി ആതിര കെ സന്തോഷാണ് ഡബ്‌സ്മാഷിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരിക്കുന്നത്. പൃഥ്വിരാജിനെ സ്നേഹത്തോടെ ആരാധകര്‍ രാജുവേട്ടാ എന്നു വിളിക്കുമ്പോൾ ആതിരയെ ’രാജുവേച്ചി’ എന്നാണ് വിളിക്കുന്നത്.

പൃഥ്വിയുടെ ചെറിയ മുഖഛായ ആതിരയ്ക്കുണ്ടെന്നും ചിലർ അഭിപ്രായപ്പെടുന്നു. ആതിര മീശയും താടിയും വച്ചാല്‍ ഒറിജിനൽ പൃഥിരാജിനെ പോലെയാകുമെന്നും, താരത്തിന്റെ സഹോദരിയായി അഭിനയിക്കാൻ അവസരം കിട്ടട്ടെ എന്നുമാണ് വിഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റ്സ്. രസകരമായ ഡബ്‌സ്മാഷ് വിഡിയോ കാണാം;