Tuesday 14 May 2019 12:29 PM IST : By സ്വന്തം ലേഖകൻ

കുടകളും ബാഗുകളും വാങ്ങാം; ഇത്തവണയും അട്ടപ്പാടിയിലെ അമ്മമാർക്കൊപ്പം നിൽക്കാം...

karthumbi-p

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനമാകുന്ന ഒരു സംരംഭമാണ് കാർത്തുമ്പി ബ്രാൻഡിനുള്ള കുടകളുടെയും ബാഗുകളുടെയും  നിർമ്മാണം. ആദിവാസി സ്ത്രീകളുടെ സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുകയെന്നതാണ് കുട നിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് ’പ്രതിധ്വനി’ പങ്കുവച്ച കുറിപ്പ് വായിക്കാം; 

കുട വാങ്ങാം കൂടെ നിൽക്കാം - പ്രതിധ്വനി ഇത്തവണയും അട്ടപ്പാടിയിലെ അമ്മമാരോടൊപ്പം

ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി 2017, 2018 വർഷങ്ങളിൽ സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ച കാർത്തുമ്പി കുടകളുടെ വിൽപ്പനയ്ക്ക് ഹൃദ്യമായ വരവേൽപ്പാണ് ലഭിച്ചത്. അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന കാർത്തുമ്പി കുടകൾക്കു മൂവായിരത്തിലധികം ഓർഡറുകളാണ് ടെക്‌നോപാർക്കിലെ ഐടി ജീവനക്കാർ കഴിഞ്ഞ രണ്ടു വർഷങ്ങളിലായി നൽകിയത്.

കാര്‍ത്തുമ്പിക്കുടകളുടെ 2017 ലെ സംസ്ഥാനതല ഉത്ഘാടനം അട്ടപ്പാടിയിലും, 2018 ലെ സംസ്ഥാനതല വിതരണോദ്ഘാടനം കേരളത്തിൻറെ സാംസ്‌കാരിക - പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയുടെ ചേംബറിൽ വച്ചും മന്തി ശ്രീ എ കെ ബാലൻ പ്രതിധ്വനി ഭാരവാഹികൾക്ക് കുട നൽകിയാണു നിർവഹിച്ചത്. അനുകരണീയമായൊരു മാതൃക മുന്നോട്ട് വച്ച് കേരളത്തിലെ നിരവധി സംഘടനകൾക്ക് ഈ നല്ല സംരംഭത്തിൽ പങ്കാളികളാകാൻ പ്രചോദനമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനവും സന്തോഷവുമുണ്ട്.

കാർത്തുമ്പി എന്ന ബ്രാൻഡിൽ ആദിവാസിസംഘടനയായ 'തമ്പ്' ഉം ഓൺലൈൻ കൂട്ടായ്മ ആയ 'പീസ് കളക്റ്റീവ്' ഉം സംയുക്തമായി ആരംഭിച്ചതാണ് കുടനിർമ്മാണ സംരംഭം. അട്ടപ്പാടിയിലെ ഊരുകളിലെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനു വേണ്ടിയാണു കുട നിര്‍മാണ യുണിറ്റ് ആരംഭിച്ചത്. 100 ഓളം ആദിവാസി യുവതികള്‍ കുടനിര്‍മാണത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ദിവസം 500 മുതല്‍ 700 രൂപ വരെ വരുമാനം ഇതില്‍നിന്ന് ലഭിക്കുന്നു. ആദിവാസി സ്ത്രീകളുടെ സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കയെന്നതാണ് കുട നിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നത്.

3 ഫോൾഡ് കുടകൾ ആണു കാർത്തുമ്പി മുൻ വർഷങ്ങളിൽ നിർമ്മിച്ചു നൽകിയത്. ഇപ്രാവശ്യം അതിനോടൊപ്പം കാലൻ കുടകൾ, കുട്ടികളുടെ കുടകൾ, സ്കൂൾ ബാഗ് എന്നിവയും നിർമ്മിച്ച് നൽകുന്നു. കുടകൾ വിവിധ ‌‌‌‌നിറങ്ങളിലും കറുപ്പ് നിറത്തിലും ലഭ്യമാണ്. 3 ഫോൾഡ് കുടകൾ, വിവിധ നിറത്തിലുള്ളവയ്ക്ക് 325 രൂപയും, കറുപ്പ് നിറത്തിൽ ഉള്ളവ 320 രൂപയും‌ ആണ് വില. കാലൻ കുട ഒറ്റ നിറത്തിനു 450 രൂപയും, ഡിസൈനോട് കൂടിയവ് 510 രൂപയും വിലവരും. കുട്ടികൾക്കുള്ള കുടകൾ സിംഗിൽ ഫോൾഡ് ഓട്ടോ ഓപ്പൺ കുട 290 രൂപ, 2 ഫോൾഡ് മാന്വൽ ഓപ്പൺ കുട 285 രൂപ. സ്കൂൾ ബാഗ് 480 രൂപ എന്നീ നിരക്കിൽ ലഭ്യമാണു.

കാർത്തുമ്പി കുടകളുടെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. https://tinyurl.com/yc3w46wa - ഈ ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്തു കുടകൾ ബുക്ക് ചെയ്യാവുന്നതാണ്. ബുക്ക് ചെയ്ത കുടകൾ മേയ് അവസാനവാരമോ ജൂൺ ആദ്യ വാരമോ അതാത് ബിൽഡിങ്ങുകളിൽ ലഭ്യമാക്കുന്നതാണ്. ബുക്കിങ്ങുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മറ്റുവിവരങ്ങൾക്കും അതത് ബിൽഡിംഗ് കളിലെ പ്രതിധ്വനി അംഗങ്ങളെ താഴക്കാണുന്ന നമ്പരിൽ ബന്ധപ്പെടുക.

മാഗീ (ജനറൽ കൺവീനർ )- 9846500087

നിജിൻ ( നിള ) - 85472 01625

ഷാഹുൽ ( തേജസ്വിനി) - 97462 40465

ഷിബു കെ (ഭവാനി ) - 9400420970

സച്ചിൻ (യമുന, ഫേസ് 3) - 77364 88658

ശ്യാം (ഗംഗ, ഫേസ് 3). 99463 46220

രഞ്ജിത്ത് ജയരാമൻ - (ഇൻഫോസിസ്, ഫേസ് 2) - 94468 09415

സിനു ജമാൽ (യു എസ്‌ റ്റി ഗ്ലോബൽ, ഫേസ് 2) - 85470 76995

രാഖിൽ (കിൻഫ്ര) - 98957 61461

അഖിലേഷ് (കാർണിവൽ) - 98958 93921

വിശ്വജിത്ത് (എം സ്ക്വയർ/ആംസ്റ്റർ/പദ്മനാഭ) - 99614 93735

ധന്യ (ഗായത്രി) - 99476 52802

ഗംഗ (നെയ്യാർ) - 85478 18074

ഹഗിൻ ഹരിദാസ് (ചന്ദ്രഗിരി / ക്വസ്റ്റ് ഗ്ലോബൽ) - 95626 13583 

ഷഫീന (ഐ ബി എസ്) - 96332 69296

‌പ്രശാന്തി പ്രമോദ് ( പമ്പ- പെരിയാർ) - 81291 58702

കഴിഞ്ഞ വർഷങ്ങളിലെന്ന പോലെ ഇത്തവണയും കുറച്ചു ആദിവാസി അമ്മമാർക്കും അവരുടെ കുടുംബങ്ങൾക്കും കൈത്താങ്ങാകുന്ന കാർത്തുമ്പി കുടകളും ബാഗുകളും വാങ്ങി സഹായിക്കണമെന്ന് എല്ലാ ഐടി ജീവനക്കാരോടും പ്രതിധ്വനി അഭ്യർത്ഥിക്കുന്നു.