Saturday 15 May 2021 03:54 PM IST : By സ്വന്തം ലേഖകൻ

മുഖത്ത് മാറിമാറി അടിച്ചു, ഒറ്റക്കാലില്‍ നിര്‍ത്തി ചവിട്ടി: ഓട്ടിസം ബാധിച്ച ബാലന് അച്ഛന്റെ ക്രൂരമര്‍ദ്ദനം: വേദനയേറ്റുന്ന ദൃശ്യങ്ങള്‍

autism-boy

എറണാകുളം മട്ടാഞ്ചേരി ചെറലായി കടവില്‍ ഓട്ടിസം ബാധിച്ച കുട്ടിയെ മര്‍ദിച്ച പിതാവ് അറസ്റ്റില്‍.ഫോര്‍ട്ട് കൊച്ചി പൊലീസ് ആണ് പിതാവായ സുധീറിനെ അറസ്റ്റ് ചെയ്തത്. 

പിതാവ് സുധീര്‍ കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുട്ടിയുടെ മാതാവ് തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. രാവിലെയാണ് സംഭവം നടന്നതെന്നും വിവരം. 

മാതാവ് താക്കീത് നല്കിയിരുന്നുവെങ്കിലും കുട്ടിയെ ഇയാള്‍ ക്രൂരമായി മര്‍ദിക്കുമായിരുന്നു. പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കാത്തതിനും വീട്ടില്‍ നിന്ന് പുറത്ത് പോയതിനുമാണ് ക്രൂരത. വടികൊണ്ട് പലതവണ കുട്ടിയെ മര്‍ദിക്കുന്നത് കണ്ടതോടെ അമ്മ തടയുകയായിരുന്നു.

സുധീര്‍ പിന്മാറാന്‍ തയാറായില്ല. കുട്ടിയെ ഒറ്റക്കാലില്‍ നിര്‍ത്തി ചവിട്ടുകയും മുഖത്ത് പലതവണ അടിക്കുകയും ചെയ്തു. തലകുത്തി നിര്‍ത്തിയും ക്രൂരത തുടര്‍ന്നു. ഇവരുടെ മൂന്ന് മക്കളില്‍ മൂത്തയാളായ കുട്ടി പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.