Tuesday 18 December 2018 02:27 PM IST : By സ്വന്തം ലേഖകൻ

ഗൂഗിള്‍ മാപ്പിലൂടെ റൂട്ടും കൂലിയും; അമിത ചാര്‍ജ് ഈടാക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പൂട്ടു വീഴുന്നു!

auto-google-map1

അമിത ചാര്‍ജ് ഈടാക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പൂട്ടു വീഴുന്നു. ഗൂഗിള്‍ മാപ്പ് വഴിയാണ് പുത്തൻ ട്രാഫിക്ക് പരിഷ്‌കരണത്തിന് തുടക്കമിടുന്നത്. ന്യൂഡല്‍ഹിയിലാണ് പ്രാരംഭഘട്ടമെന്ന നിലയിൽ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഇനിമുതല്‍ ഓട്ടോറിക്ഷ പോകുന്ന വഴി ഗൂഗിള്‍ മാപ്പിലൂടെ അറിയാം.

പുതിയ ഫീച്ചര്‍ ഉപയോഗിക്കുന്നതിലൂടെ എല്ലാ ഓട്ടോറിക്ഷാ റൂട്ടുകളും കൃത്യമായ തുകയും യാത്രക്കാരന് അറിയാന്‍ സാധിക്കും. അമിത ചാര്‍ജ് ഈടാക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പൂട്ട് വീഴുന്നതാണ് ഈ ആപ്ലിക്കേഷൻ. ഡല്‍ഹി ട്രാഫിക് പൊലീസ് നല്‍കിയ ഔദ്യോഗിക ഓട്ടോ ചാര്‍ജ് ആയിരിക്കും ഗൂഗിള്‍ മാപ്പില്‍ നല്‍കുക. യാത്രക്കാരെ ഇനി തെറ്റായ വഴികളിലൂടെ കൊണ്ടുപോയി അമിത ചാര്‍ജ് ഈടാക്കാൻ കഴിയില്ല. അതുപോലെ അപരിചിതർക്ക് ഏറെ പ്രയോജനകരമാണ് ഈ ഫീച്ചർ.