Monday 08 October 2018 03:18 PM IST : By സ്വന്തം ലേഖകൻ

‘രണ്ട് മിനിറ്റ് എടുത്തോട്ടെ ഞാൻ, എന്റെ ജാനിക്കായി’; സംഗീത വേദിയിൽ ബാലഭാസ്കറിനെ ആദ്യമായി കണ്ട തേജസ്വിനി–വിഡിയോ

bala-jani

‘സ്വർഗത്തിൽ അച്ഛനെ കാണാതിരിക്കാനാവില്ലവൾക്ക്...ആ പാട്ടു കേട്ട്...വയലിൻ തന്ത്രികളിലൂടൊഴുന്ന മധുര നാദത്തിന് കാതോർത്ത് മിഴി പൂട്ടിയുറങ്ങിയിരുന്ന പൈതലല്ലേ അവൾ...’

മരണം തേജസ്വിനി ബാലയെ അവളുടെ അച്ഛനിൽ നിന്നും അമ്മയിൽ നിന്നും വേർപെടുത്തിയപ്പോൾ പിടയാത്ത മനസുകളുണ്ടായിരുന്നില്ല. ആ മാലാഖയുടെ വിയോഗം അത്രമേൽ നമ്മുടെ മനസിനെ ആഴത്തില്‍ കുത്തിമുറിവേൽപ്പിച്ചിരുന്നു. പിൻവിളിക്കു കാതോർക്കാതെ മരണത്തിന്റെ ചിറകേറി ബാലുവും പോയപ്പോൾ അദ്ദേഹത്തിനായി കാത്തിരുന്ന മലയാളക്കര ചങ്കുപൊട്ടുമാറ് തേങ്ങി. ഒടുവിൽ എല്ലാ വേദനയും ഉള്ളിലൊതുക്കി സോഷ്യൽ മീഡിയയിൽ കുറിച്ച വരികളിലൊന്നായിരുന്നു മേൽകുറിച്ചത്.

കുഞ്ഞു ജാനിക്കായ് ബാല വായിച്ച ഈണങ്ങൾ എത്രയെന്ന് തിട്ടപ്പെടുത്തുക പ്രയാസം. ഒരായുഷ്ക്കാലത്തിനും അപ്പുറമുള്ള സന്തോഷം സംഗീതത്തിലൂടെ ബാലഭാസ്കർ ആ കുരുന്നിന് നൽകിയിട്ടുണ്ടാകണം. ബാലഭാസ്കറിന്റെ സുഹൃത്തും മെന്റലിസ്റ്റുമായ ആദി തന്റെ സ്വകാര്യ ശേഖരത്തിൽ നിന്നും പങ്കുവച്ച് വിഡിയോയും അതിലൊന്നാണ്. ഒരു പക്ഷേ വേദനയുടെ നിമിഷത്തിൽ അത് നമ്മെ ഏറെ കുത്തിനേവിക്കും.

‘ആ വാർത്ത അവരെ തളർത്തും’; മരണവിവരം ഇപ്പോൾ അറിയിക്കില്ലെന്ന് ഡോക്ടർമാർ, ലക്ഷ്മിയെ ഐസിയുവിലേക്ക് മാറ്റി

‘രണ്ട് മിനിറ്റ് എടുത്തോട്ടെ ഞാൻ, എന്റെ ജാനിക്കായി’; സംഗീത വേദിയിൽ ബാലഭാസ്കറിനെ ആദ്യമായി കണ്ട തേജസ്വിനി–വിഡിയോ

കുഞ്ഞുങ്ങള്‍ കൂട്ടം തെറ്റിപ്പോയാൽ? മാതാപിതാക്കൾക്ക് പറഞ്ഞു പഠിപ്പിക്കാം ഇക്കാര്യങ്ങൾ...

‘ഞാനും ഭാര്യയും മലകയറാൻ മാലയിട്ടൊരു സെൽഫി’; യുവാവിന്റെ പോസ്റ്റിന് സോഷ്യൽ മീഡിയയുടെ പൊങ്കാല, പിന്നാലെ വിശദീകരണം–വിഡിയോ

‘‘വിവാഹമോചനം വളരെ സന്തോഷകരമായ തീരുമാനമായിരുന്നു’’; തുറന്ന് പറഞ്ഞ് മഞ്ജരി

മോശം മൂഡിലായിരുന്ന എ.ആര്‍. റഹ്മാന്റെ മനം കവർന്ന ആ കൊച്ചു സുന്ദരിയാര്?

കൈവിട്ടകളി ഇനി വേണ്ട; സമൂഹമാധ്യമങ്ങളിൽ ജീവിതം ഹോമിക്കുന്ന പെൺകുട്ടികൾക്കായി പൊലീസ്, സന്ദേശവുമായി പൃഥ്വിയും–വിഡിയോ

ബാലഭാസ്കറിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്തു എന്നും, ഇത് വരെ സ്വകാര്യ അഹങ്കാരമായി കരുതി സൂക്ഷിച്ചിരുന്ന ഒരു വീഡിയോ റിലീസ് ചെയ്യുന്നു എന്നും ആമുഖമെഴുതിക്കൊണ്ടാണ് ആദി ആ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുന്നത്. മകൾക്കു വേണ്ടി വാത്സല്യം നിറഞ്ഞു തുളുമ്പുന്ന നീലാംബരി രാഗമാണ് ബാലഭാസ്കർ സദസിന്റെ സമ്മതത്തോടെ വായിക്കുന്നത്. ആദ്യമായാണ് തന്റെ പ്രിയപ്പെട്ട മകൾ അച്ഛൻ വേദിയിൽ നിൽക്കുന്നത് കാണുന്നത് എന്നും ബാലഭാസ്കർ പറയുന്നുണ്ട്. പതിനായിരങ്ങളാണ് ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

‘ഒരു രണ്ട് മിനിട്ട് എടുത്തോട്ടെ ഞാൻ, എന്റെ സ്പെഷ്യൽ ഡേയല്ലേ ഇന്ന് എന്റെ സ്വർത്ഥതയ്ക്ക് വേണ്ടി രണ്ടു മിനിട്ട്’– മകൾക്കായി വയലിൻ തന്ത്രികൾ മീട്ടും മുമ്പ് ബാലു പറഞ്ഞ വാക്കുകള്‍. ബാലുവിന്റെ ഓർമ്മകൾ നിലയ്ക്കാത്ത കടൽതിരപോലെയെത്തുമ്പോൾ ഈ രംഗവും നമ്മെ ഏറെ വേദനിപ്പിക്കും, ഉറപ്പ്.

‘അതിനുള്ള ധൈര്യം ദൈവം അവർക്ക് നൽകട്ടെ’; ലക്ഷ്മിയുടെ ആരോഗ്യനിലയിൽ പുരോഗതി; സ്റ്റീഫൻ ദേവസി-വിഡിയോ