Thursday 17 October 2019 02:51 PM IST : By സ്വന്തം ലേഖകൻ

‘സ്‌കൂളിൽ പോയിട്ട് വലുതാവണ്ട, ബിഗ് ആയാൽ ഫാനിൽ മുട്ടും’; കുസൃതിക്കുരുന്നിന്റെ വിഡിയോ വൈറൽ!

baby876jbjnmkj

സ്‌കൂളിൽ പോകാതിരിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്ന കുഞ്ഞുങ്ങളുണ്ട്. വയറുവേദന, തലവേദന, ചെവിവേദന, പല്ലുവേദന എന്നുവേണ്ട എല്ലാ അസുഖങ്ങളും രാവിലെയായാൽ പുറത്തുവരും. പിന്നെ കരച്ചിലാണ്. പല്ലു തേയ്ക്കാനോ കുളിക്കാനോ ഒക്കെ മടി കാണിക്കും. എന്നാൽ ഇവരെയെല്ലാം കടത്തിവെട്ടിയിരിക്കുകയാണ് ഒരു കൊച്ചു കുസൃതി. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഈ വിഡിയോ.

രാവിലെത്തന്നെ അമ്മമ്മ വീട്ടിൽ പോകണം, അമ്മമ്മയെ കാണണം എന്നു പറഞ്ഞ് കരച്ചിലാണ്. സ്‌കൂളിൽ പോയിട്ട് ബിഗ് ആകേണ്ടേ എന്ന് അമ്മ ചോദിക്കുമ്പോൾ ഫാനിൽ മുട്ടും എന്നാണ് കുസൃതിക്കുരുന്നിന്റെ രസികൻ മറുപടി. സ്‌കൂളിൽ പോയാൽ എനിക്ക് സങ്കടം വരും, വൃത്തികെട്ട എബിസിഡി എന്നിങ്ങനെ പോകുന്നു കുഞ്ഞു കാരണങ്ങൾ. പ്രേക്ഷകരുടെ മനം കവർന്ന ക്യൂട്ട് വിഡിയോ കാണാം; 

Tags:
  • Spotlight
  • Social Media Viral