Thursday 10 October 2019 10:18 AM IST : By സ്വന്തം ലേഖകൻ

ഏഴുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ മുറിയിൽ ഒറ്റയ്ക്ക് കിടത്തി പരിശീലിപ്പിക്കാൻ ശ്രമം; ദാരുണാന്ത്യം!

small-baby-footage

മാതാപിതാക്കൾ മുറിയിൽ ഒറ്റയ്ക്ക് കിടത്തി പോയ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. വെറും ഏഴു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മുറിയിൽ ഒറ്റയ്ക്ക് കിടത്തിയത് പരിശീലിപ്പിക്കാൻ വേണ്ടിയായിരുന്നു എന്നാണ് രക്ഷിതാക്കളുടെ വാദം. കിടക്കയുടെയും കട്ടിലിന്റെയും ഇടയ്ക്കുള്ള വിടവിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചത്. രാവിലെ കിടപ്പുമുറി തുറന്നപ്പോൾ കട്ടിലിന്റെ വിടവിൽ തൂങ്ങി മരിച്ചനിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. സിംഗപ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.  

തലേന്നാൾ രാത്രി ഒമ്പതിന് കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം തുണി കൊണ്ട് മൂടി പുതപ്പിച്ചാണ് മാതാപിതാക്കൾ മറ്റൊരു മുറിയിലേക്ക് മടങ്ങിയത്. കുഞ്ഞ് ഉരുണ്ട് കട്ടിലിന്റെ വിടവിൽ എത്തിയതാകാമെന്ന് ഡോക്ടർമാർ പറയുന്നു. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചത്. അതേസമയം കുഞ്ഞ് സ്വയം ഇരിക്കാറുണ്ടെന്നും മുന്‍പും കട്ടിലിന്റെ വിടവില്‍ കുടങ്ങിയപ്പോള്‍ സ്വയം തല ഊരി എടുത്തിട്ടുണ്ടെന്നും അമ്മ  വാദിക്കുന്നു.

Tags:
  • Spotlight