വയനാട് തിരുനെല്ലിയില്‍ നിന്നുള്ള ഒരു ക്യൂട്ട് വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ആന വണ്ടിക്ക്’ പിറകെ ഓടുന്ന കുട്ടിയാനയാണ് കാണികളില്‍ കൗതുകം നിറയ്ക്കുന്നത്. വയനാട് തിരുനെല്ലി തോൽപ്പെട്ടിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
അതുവഴിയെത്തിയ കെഎസ്ആർടിസി ബസിനു പിന്നാലെയാണ് കുട്ടിയാന ഓടിയത്. ബസിനു സമീപം നിലയുറപ്പിച്ച കുട്ടിയാന കുറച്ചുനേരം ഗതാഗതവും തടസ്സപ്പെടുത്തി. ഏറെ നേരം റോഡിൽ നിന്ന് കാണികളെ ആകര്‍ഷിച്ച കുട്ടിയാന പിന്നീട് കാടു കയറി. ക്യൂട്ട് വിഡിയോ കാണാം..