Wednesday 10 October 2018 11:45 AM IST : By സ്വന്തം ലേഖകൻ

ഇത് പാവക്കുട്ടിയല്ല, ഒറിജിനൽ കുഞ്ഞ്! കറക്കിയും കഴുത്തു ഞെരിച്ചും ക്രൂര മസാജ്; വിഡിയോ വൈറൽ

baby-massage22113

ഓരോ നാടിനും ഓരോ സംസ്കാരവും പ്രത്യേക രീതികളുമാണ്. നമ്മുടെ നാട്ടിൽ കൈക്കുഞ്ഞുങ്ങളെ താഴത്തും തലയിലും വയ്ക്കാതെ പൊന്നുപോലെ നോക്കാറാണ് പതിവ്. എന്നാൽ കസാക്കിസ്ഥാനിൽ നിന്നുള്ള കാഴ്ച ഞെട്ടിക്കുന്നതാണ്. വെറും രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ പാവയെ കൊണ്ടു കളിക്കുന്നതുപോലെ തലകീഴായി തൂക്കിപ്പിടിച്ചും, കഴുത്തു ഞെരിച്ചും, കൈകളും കാലുകളും പിടിച്ചുവലിച്ചും, തിരിച്ചും മസാജ് ചെയ്യുകയാണ് ഇവിടെ.

സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. കണ്ടാൽ ശ്വാസം നിലച്ചുപോകുന്ന വിഡിയോയിൽ ഒരു യുവതിയാണ് കുഞ്ഞിനെ മസാജ് ചെയ്യുന്നത്. ഭാവിയിൽ കുട്ടികൾക്ക്  ഉണ്ടാകാനിരിക്കുന്ന വൈകല്യങ്ങളെ തടയുമെന്നാണ് മസാജ് ചെയ്യുന്നവരുടെ അവകാശവാദം. മാതാപിതാക്കളാണ് കുഞ്ഞിനെ മസാജ് സെന്ററിൽ എത്തിച്ചത്. വിഡിയോ കാണാം;