Saturday 06 October 2018 04:45 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞുങ്ങള്‍ കൂട്ടം തെറ്റിപ്പോയാൽ? മാതാപിതാക്കൾക്ക് പറഞ്ഞു പഠിപ്പിക്കാം ഇക്കാര്യങ്ങൾ...

chil-0ert

ഷോപ്പിങ് മാളുകളിലും കോംപ്ലക്സുകളിലും ഉത്സവ പറമ്പുകളിലും വച്ചു കുട്ടികൾ ഒറ്റപ്പെട്ടു പോകുന്ന സംഭവങ്ങൾ കേൾക്കാറില്ലേ? ഇത്തരം സന്ദർഭങ്ങളിൽ എങ്ങനെ പ്രതികരിക്കണം എന്നു കുട്ടികൾക്ക് നേരത്തേ ട്രെയിനിങ് കൊടുക്കാം. മാതാപിതാക്കൾ മുൻകൈയെടുത്ത് കുട്ടികളെ പഠിപ്പിക്കേണ്ട കാര്യങ്ങൾ ഇവയാണ്;

∙ ആൾക്കൂട്ടത്തിേലക്കു കൊണ്ടുപോകും മുമ്പേ തന്നെ അവരോടു മാതാപിതാക്കളുെട ൈകവിട്ടുപോകരുതെന്നു പറയുക. അച്ഛന്റെയും അമ്മയുടെയും ഫോൺനമ്പർ കുട്ടിയെ പഠിപ്പിക്കണം. അൽപം മുതിർന്ന കുട്ടികളാണെങ്കിൽ പരിസരങ്ങളിൽ എഴുതിയിരിക്കുന്ന ഹെൽപ്ൈലൻ നമ്പറുകൾ ശ്രദ്ധിക്കാനും പറയുക.

∙ആരെങ്കിലും സഹായിക്കാം എന്നുപറഞ്ഞ്  ഒഴിഞ്ഞ സ്ഥലത്തേക്കു വിളിച്ചാൽ ഒപ്പം പോകരുതെന്ന് കുട്ടികളോട് പ്രത്യേകം പറഞ്ഞുകൊടുക്കുക.

∙ ആൾക്കൂട്ടം കണ്ടാൽ അവിടെപ്പോയി സഹായം ചോദിക്കാൻ കുട്ടിയോടു പറയാം. ഉദാഹരണത്തിനു ക്യാഷ് കൗണ്ടർ, പള്ളിയിലും അമ്പലത്തിലും ആണെങ്കിൽ അവിടുത്തെ ഓഫിസുകൾ, ട്രാഫിക് പൊലീസ്... ഇവിടെയൊക്കെ ചെന്നു സഹായം ചോദിക്കാം. കാർ പാർക്കിങ് ഏരിയയിലേക്കും ലിഫ്റ്റിലും മറ്റും തനിച്ചു േപാകരുതെന്നു കുട്ടിയോടു പറയണം. അപരിചിതരായ ആരെങ്കിലും വാഹനത്തിൽ കയറ്റി വീട്ടിലാക്കാമെന്നു പറഞ്ഞാലും ഉടനെ വണ്ടിയിൽ കയറരുത്. ആദ്യം മാതാപിതാക്കളോടു സംസാരിച്ച് അവർ പറഞ്ഞാൽ മാത്രം വണ്ടിയിൽ കയറുക.

∙ ട്രെയിനിൽ വച്ചോ സ്റ്റേഷനിൽ വച്ചോ കുട്ടി കൂട്ടം തെറ്റിപ്പോയാൽ പരിഭ്രമിക്കാതെ റെയിൽവേ പൊലീസിനോടോ ടിക്കറ്റ് കൗണ്ടറിൽ ഇരിക്കുന്നവരോടോ കാര്യം പറയുക.

∙ വില പിടിപ്പുള്ള ആഭരണങ്ങൾ കുട്ടികളെ ധരിപ്പിക്കരുത്. വില കൂടിയ മൊബൈലും മറ്റും അവർക്കു കൊടുത്തുവിടുന്നതും ഒഴിവാക്കുക. അപഹരിക്കാൻ വരുന്നവർക്കു കുഞ്ഞിന്റെ ജീവനെക്കാൾ വലുത് പണമാെണന്ന് ഒാർക്കണം.

∙ഏതു സാഹചര്യത്തിലും പതറാതിരിക്കാൻ കുട്ടിയെ ശീലിപ്പിക്കു‌ക. കരഞ്ഞും ഭയന്നും നിൽക്കുന്ന കുട്ടിയിലേക്ക് അപരിചിതരുടെ ശ്രദ്ധ വേഗത്തിൽ എത്തും.