Wednesday 26 September 2018 10:29 AM IST : By സ്വന്തം ലേഖകൻ

‘നമ്മുടെ കുരുന്നുകളെങ്കിലും സുരക്ഷിതരായിരിക്കട്ടെ’; കാർ യാത്രയിൽ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താൻ ഈ മാർഗങ്ങൾ–കുറിപ്പ്

baby

വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മകൾ തേജസ്വിനിയുടെ ദാരുണാന്ത്യം മലയാളിയുടെ മനസിൽ ഒരു നെരിപ്പോടെന്ന പോലെ എരിയുകയാണ്. കാറിന്റെ മുൻസീറ്റിൽ അച്ഛന്റെ നെഞ്ചിൽ ചാരിക്കിടന്ന് ഉറങ്ങുമ്പോഴായിരുന്നു തേജസ്വിനിയെ കാറപകടത്തിന്റെ രൂപത്തലെത്തി മരണം തട്ടിയെടുക്കുന്നത്. മരത്തിലേക്ക് ഇടിച്ചു കയറിയ കാറിന്റെ മുൻവശത്തെ ചില്ലുകൾ തകർത്ത് തേജസ്വിനിയെ പുറത്തെടുക്കുമ്പോൾ ആ കുരുന്ന് അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലേക്കെത്തും മുമ്പേ തേജസ്വി മരിച്ചിരുന്നുവെന്ന് രക്ഷാപ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു.

ഈ സാഹചര്യത്തിൽ കാർ യാത്രയിൽ കുട്ടികളുടെ സുരക്ഷ സംബന്ധിച്ചെടുക്കേണ്ട ചില കരുതലുകളെക്കുറിച്ച് ഓർമ്മിപ്പിക്കുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ. അപകടങ്ങളിൽ ഒരു പക്ഷേ ഏറ്റവും ഗുരുതര പരിക്കേൽക്കുന്നത് കുട്ടികൾക്കായിരിക്കാം. ബേബി സീറ്റ് കവർ ഒരു പരിധി വരെയെങ്കിലും നമ്മുടെ കുരുന്നുകളെ മാരകമായ പരിക്കുകളിൽ നിന്നും കാത്തുസൂക്ഷിക്കുമെന്നാണ് ഡോക്ടറുടെ കുറിപ്പ്. ദൂരയാത്രകളിൽ‌ പ്രത്യേകിച്ചും ബേബി സീറ്റ് കവറുകൾ വളരെ അനിവാര്യമാണെന്നും ഷിനു ഓർമ്മിപ്പിക്കുന്നു.

കുട്ടികൾക്കൊപ്പമുള്ള യാത്രയിൽ വേണ്ടത് കൂടുതൽ സുരക്ഷ; തേജസ്വിനിയ്‌ക്ക് സംഭവിച്ചത് ഇനി ആവർത്തിക്കാതിരിക്കട്ടെ!

ഡോക്ടറുടെ കുറിപ്പ് വായിക്കാം;

കുട്ടികളുടെ സുരക്ഷിതമായ യാത്ര നമ്മുടെ കൂടെ ഉത്തരവാദിത്വമാണ്. അൽപ്പം വൈകിയെങ്കിലും ഞങ്ങളും വാങ്ങി.

വാഹനാപകടങ്ങളിൽ കുട്ടികൾക്ക് ഗുരുതരമായ പരിക്കുകൾ പറ്റാം.

പല വിലയിലും പല വലിപ്പത്തിലും ഇവ ലഭ്യമാണ്. 3000 രൂപ മുതൽ ലഭ്യമാണ്.

മകളെക്കുറിച്ച് ബാലഭാസ്കർ അവസാനമായി പറഞ്ഞത്; നെഞ്ചു പിടയുന്ന വേദനയോടെ സുഹൃത്തിന്റെ കുറിപ്പ്

കുട്ടികൾക്ക് 4 അടി 9 ഇഞ്ച് ഉയരം(145 cm) ആകുന്നതു വരെയെങ്കിലും ബേബി കാർ സീറ്റ് ഉപയോഗിക്കണം(8 വയസ്സിനും 12 വയസ്സിനും ഇടയിൽ). അതിന് ശേഷം മാത്രം അവരെ കാർ സീറ്റിൽ ഇരുത്തുക.

കാർ സീറ്റ് പുറകിലത്തെ സീറ്റിൽ ഉറപ്പിക്കുന്നതാണ് നല്ലതും കൂടുതൽ സുരക്ഷിതത്വവും.

കാറിന്റെ സീറ്റ് ബെൽറ്റ് ഉപയോഗിച്ചാണ് ബേബി കാർ സീറ്റ് സീറ്റിൽ ഉറപ്പിക്കുന്നത്.

കുട്ടികൾക്ക് സുഖമമായി യാത്രയിൽ അതിൽ ഇരുന്നു ഉറങ്ങാവുന്നതാണ്. ഉറങ്ങുമ്പോൾ തല നേരെ ഇരിക്കുവാൻ ഇവ സഹായിക്കുന്നു.

പാശ്ചാത്യ രാജ്യങ്ങളിൽ ബേബി കാർ സീറ്റ് നിർബന്ധം ആണെന്ന് കേട്ടിട്ടുണ്ട്. അത് വളരെ നല്ല കാര്യമാണ്. ഇവിടെ ബേബി കാർ സീറ്റ് ഉപയോഗിച്ച് കുഞ്ഞു കുട്ടികളെ ഇരുത്തുന്നത് കണ്ടാൽ ഭാഗ്യം.

വിധി തട്ടിയെടുത്തത് 16 വർഷം കാത്തിരുന്ന് കിട്ടിയ മുത്തിനെ; പൊന്നോമനയെ മരണം കവർന്നതു പോലുമറിയാതെ ബാലഭാസ്കറും ഭാര്യയും

നവജാതശിശുക്കൾ മുതൽ 36 കിലോ വരെ (അല്ലെങ്കിൽ 4 അടി 9 ഇഞ്ച് ഉയരം(145 cm) കുട്ടികൾക്കാകുന്നത് വരെ ഇവ കാർ യാത്രയിൽ ഉപയോഗിക്കേണ്ടതാണ്.

കാർ അപകടത്തിൽ പെടുമ്പോൾ കുട്ടികൾ ആ കാറിൽ ഉണ്ടെങ്കിൽ (ബേബി കാർ സീറ്റ് ഇല്ലെങ്കിൽ) അവർക്കാണ് ഏറ്റവും ഗുരുതരമായി പരിക്കേൽക്കുവാൻ സാധ്യത.

എല്ലാവരും ബേബി കാർ സീറ്റ് വാങ്ങുക.

ഇത് എന്റെ മകളാണ്. അവൾക്കും ഒരു കാർ സീറ്റ് വാങ്ങി. കാർ സീറ്റിൽ മുറുകി ഇരിക്കുന്നുണ്ട്. റോഡിൽ കുഴിയിലും മറ്റും വണ്ടി വീഴുമ്പോൾ ഇളകാതെ അവൾ സുരക്ഷിതമായി ഇരിക്കുന്നുണ്ട്.

ഭയമില്ലാതെ അവൾ അതിൽ ഇരിക്കുന്നുണ്ട്. ദൂര യാത്രകളിൽ അത്യന്താപേക്ഷിതമാണ് ഇവ.

എല്ലാവരും വാങ്ങുക. നമ്മുടെ കുട്ടികൾ സുരക്ഷിതരായി ഇരിക്കട്ടെ.

ഡോ.ഷിനു ശ്യാമളൻ

ആശുപത്രിയിലെത്തും മുൻപേ തേജസ്വി മരണപ്പെട്ടിരുന്നു; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ ബാലഭാസ്കറിന് അടിയന്തര ശസ്ത്രക്രിയ