Thursday 06 December 2018 06:51 PM IST : By സ്വന്തം ലേഖകൻ

പാൽപ്പല്ലുകൾ കുപ്പയിലെറിയരുതേ; ഡോക്ടർമാർ മാതാപിതാക്കളോട് പറയുന്നു; കാരണമിതാണ്

baby-teeth

‘മൺവെട്ടി പല്ലേ...പോ...പോ...കൊച്ചരി പല്ലേ വാ...വാ...’ പൊഴിയുന്ന പല്ലുകൾ വീടിന്റെ പുരപ്പുറത്തേക്കോ, തട്ടിൻ പുറത്തോ ഒക്കെ എറിഞ്ഞു കളഞ്ഞിട്ട് കുഞ്ഞിപ്പിള്ളേർ പാടുന്ന പാട്ടാണിത്. ബാല്യകാല സ്മരണകളുടെ ഏടുകളിലേക്കൊന്നു പാളി നോക്കിയാൽ കിന്നരിപ്പലുകളെ ഇവ്വിധം എറിഞ്ഞു കളയുന്ന ആ നിമിഷം നമുക്ക് ഓർത്തെടുക്കാനാകും. കുട്ടിക്കാലത്തെപ്പോഴോ കയറിക്കൂടിയ അന്ധവിശ്വാസത്തിന്റെ ബാക്കിപത്രമായിരുന്നു ആ ‘പല്ലേറ്.’

ഇനി അച്ഛനമ്മമാരിലേക്ക് വരാം, ഒരു വയസുമുതൽ അഞ്ചു വയസുവരെയുള്ള കുഞ്ഞുങ്ങൾക്ക് പല്ലുകൾ മുളയ്ക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്നവരാണ് പല മാതാപിതാക്കളും. പല്ലുകൾ മുളയ്ക്കുന്നതും അതു പൊഴിഞ്ഞു പോകുന്നതുമായ നിമിഷങ്ങൾ, നമ്മുടെ കുരുന്നുകൾക്കൊപ്പം നാം ചേർത്തു വയ്ക്കുന്ന നിറമുള്ള ഓർമ്മയാണ്.

ആറുമാസം പ്രായമാകുന്നത് തൊട്ട് ആറു വയസുവരെയുള്ള കാലയളവിലാണ് കുട്ടികള്‍ക്ക് പുതിയ പല്ലുകൾ വരുന്നതും അവ പൊഴിയുന്നതു. ഈ കാലയളവിനിടയ്ക്ക് കുഞ്ഞുങ്ങളുടെ പാൽപ്പല്ല് ഉൾപ്പെടെയുള്ള പല്ലുകൾ പൊഴിഞ്ഞു പോകാറുണ്ട്. അങ്ങനെ പൊഴിഞ്ഞു പോകുന്ന പല്ലുകള്‍ മാതാപിതാക്കളായ നിങ്ങൾ സൂക്ഷിച്ചു വയ്ക്കാറുണ്ടോ എന്ന് ചോദിച്ചാൽ എന്താകും മറുപടി. കുഞ്ഞിളം പല്ലുകൾ സൂക്ഷിച്ചു വച്ചിട്ട് എന്ത് കാര്യമെന്നാകും പലരുടേയും ചോദ്യം.

‘തിരികെ വാ അച്ഛാ...’; ഒരു ചില്ലിനപ്പുറം, ഒരായിരം ഉമ്മകൾ; കണ്ണുനനയിക്കും ഈ പ്രവാസം; വൈറൽ വിഡിയോ

മുറിവേറ്റ കൈ കൊണ്ട് ഭക്ഷണം കഴിക്കാനാകാതെ വിഷമിച്ച സഹപാഠിയെ ഊട്ടി നോയൽ! സ്നേഹദൃശ്യം പകർത്തി അധ്യാപിക

എങ്കിൽ ആ പല്ലുകൾ സൂക്ഷിച്ചു വച്ചോളൂ. ഒരു പക്ഷേ അവ ഭാവിയിൽ ഉപകാരപ്പെട്ടേക്കാം. അമ്പരക്കേണ്ട, കുഞ്ഞുങ്ങളുടെ സൂക്ഷിച്ചു വയ്ക്കുന്ന പല്ലുകൾ ഉപയോഗിച്ച് ഒരു പക്ഷേ മറ്റൊരാളുടെ ജീവൻ രക്ഷിക്കാന്‍ തന്നെ കഴിഞ്ഞേക്കും.

ശാസ്ത്രലോകം നമ്മോട് പങ്കുവയ്ക്കുന്ന ഈ കൗതുകത്തിനു പിന്നിലുള്ള യാഥാർത്ഥ്യമെറിഞ്ഞാൽ നമ്മുടെ അമ്പരപ്പ് ആശ്ചര്യത്തിന് വഴിമാറും. ജീവന്റെ തന്നെ ഏകകമായ കോശങ്ങളുടെ പുനർ നിർമ്മാണത്തിന് ഇത്തരം കുഞ്ഞിളം പല്ലുകൾ സഹായകമാകുമെന്ന് ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ.

കുട്ടികളുടെ പല്ലിൽ നിന്നും ഡെന്റൽ സ്റ്റെം സെൽസ് നിർമ്മിക്കാനാകും എന്നതാണ് കൗതുകമുണർത്തുന്നത്. ശരീരത്തിലെ സ്റ്റം കോശങ്ങൾ
നശിച്ചു പോകുകയോ പ്രവർത്തന രഹിതമാകുകയോ ചെയ്യുമ്പോഴാണ് കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് മനുഷ്യൻ അടിമപ്പെടുന്നത്. എന്നാൽ പല്ലുകളിൽ നിന്നും സ്റ്റംകോശങ്ങളെ പുനർനിർമ്മിക്കാനാകും. ഇത്തരം സ്റ്റെം കോശങ്ങൾ ശരീരത്തിലേക്ക് വീണ്ടും കടത്തി വിടുകവഴി കാൻസറിനെ തടയാമെന്നാണ് വൈദ്യശാസ്ത്രം അടിവരയിടുന്നത്. അവിടേയും തീരുന്നില്ല ഹൃദ്രോഗം പോലുള്ള രോഗാവസ്ഥയിൽ നിന്നും ഇത്തരം സ്റ്റെം സെല്ലുകൾ നമ്മെ രക്ഷിക്കുകയും ചെയ്യും.

എന്തായാലും നിസാരമെന്ന് നാം കരുതി, ഉപേക്ഷിച്ച കുഞ്ഞിപ്പല്ലുകള്‍ക്ക് ഇങ്ങനേയും ചില ഉപയോഗങ്ങളുണ്ടെന്നുള്ളതാണ് ആശ്ചര്യം. കുഞ്ഞിപ്പല്ലുകൾ ഉപേക്ഷിക്കാതെ നാളെയൊരു ജീവനായി കരുതി വയ്ക്കാനും ശാസ്ത്രം പറയുന്നു.

പ്രണയസുന്ദരം ഈ നിമിഷം; സിനിമ സ്റ്റൈലിൽ സീരിയൽ താരം ദീപന്റെ‌ വിവാഹവിഡിയോ; വൈറൽ

പ്രിയങ്ക ചോപ്ര വഞ്ചകിയും അഴിമതിക്കാരിയുമാണ്, നിക്കിനെ കുടുക്കിയതാണ്; എത്രയും വേഗം രക്ഷപ്പെട്ടോളൂ: യുഎസ് ആര്‍ട്ടിക്കിൾ

വൈറ്റ് ആൻഡ് ബ്ലൂവിൽ ലാൽ ഫാമിലി; മോണിക്കയുടെ ബേബി ഷവർ ചിത്രങ്ങൾ വൈറൽ

ത്വക്ക് രോഗം ചികിത്സിച്ച് മാറ്റാന്‍ പണമില്ല; ദിവസവും 12 മുതല്‍ 14 മണിക്കൂര്‍ വരെ വെള്ളത്തിൽ അഭയം!