Thursday 23 May 2019 11:43 AM IST : By സ്വന്തം ലേഖകൻ

നീ ആള് കൊള്ളാല്ലോടാ കുഞ്ഞാവേ...; ഇവൻ ഏറ്റവും പ്രായം കുറഞ്ഞ ക്ലാസിക്കൽ പാട്ടുകാരൻ; വിഡിയോ

song

കുഞ്ഞാവയെ ചായുറക്കാൻ ഒരു പാട്ട്... അത് മസ്റ്റാ. ഓമനത്തിങ്കൾ കേട്ടുറങ്ങാത്ത....വാവാവോ കേൾക്കാത്ത ഒരു കുഞ്ഞാവ പോലും നമുക്കിടയിലില്ല. എന്നാൽ ഇവിടെയിതാ ഒരു കുഞ്ഞാവയ്ക്ക് പാട്ടു കേട്ടുറങ്ങുന്നതിലല്ല. പാട്ട് പാടുന്നതിലാണ് കമ്പം. സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുമുണ്ട്.

രണ്ടോ മൂന്നോ മാസം പ്രായം വരുന്ന ഈ കുരുന്നാണ് പാട്ടുപാടി ലോകത്തെ അത്ഭുതപ്പെടുത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ക്ലാസിക്കൽ പാട്ടുകാരൻ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ പറന്നു നടക്കുന്നത്.

പാടിക്കൊടുക്കുന്ന സ്വരങ്ങൾ ശ്രദ്ധിച്ച് കേട്ടുകിടക്കുകയും അത് അതുപോലെ തന്നെതിരിച്ചു പാടുകയും ചെയ്യുന്ന ഈ കുഞ്ഞാവ അത്ഭുതമാകുകയാണ്. ശ്രമകരമായവ പോലും നിഷ്പ്രയാസമായാണ് കുഞ്ഞാവ ഏറ്റുപാടുന്നത്.

ഈ കുഞ്ഞാവ സൂപ്പറാണെന്നും, ഇത് ശരിക്കും അത്ഭുതം തന്നെയാണെന്നും, ആ കുഞ്ഞ് തീർച്ചയായും ഒരു പ്രതിഭാസമാണെന്നും ഒക്കെയാണ് വിഡിയോയ്ക്ക് കമന്റുകൾ. വലുതാകുമ്പോൾ കുഞ്ഞാവ ഒരു വലിയ ക്ലാസിക്കൽ പാട്ടുകാരൻതന്നെയാകട്ടെയെന്ന് അനുഗ്രഹിക്കുകയാണ് എല്ലാവരും.

വിഡിയോ കാണാം;