Tuesday 27 November 2018 11:28 AM IST : By സ്വന്തം ലേഖകൻ

ചേതനയറ്റ ആ ശരീരം, നോവു പടർത്തുന്ന ഫ്ലാഷ് ബാക്ക്; ഈ മോണോ ആക്റ്റിൽ ചിരിയില്ല, കണ്ണീർമാത്രം

bala-mono

ബാലഭാസ്കർ ബാക്കിവച്ചു പോയ ജ്വലിക്കുന്ന ഓർമ്മകൾക്ക് മോണോ ആക്റ്റ് സാക്ഷാത്ക്കാരം. കേരളക്കരയ്ക്ക് വേദനകൾ സമ്മാനിച്ച് വിടവാങ്ങിയ വയലിൻ പ്രതിഭ ബാലഭാസ്കറിന്റെ ജീവിതകഥ പറഞ്ഞ മോണോ ആക്ടിന് ഒന്നാം സ്ഥാനം. മലപ്പുറം ജില്ലയിലെ വണ്ടൂർ വിഎംസി എച്ച്എസ്എസിലെ എസ്.ശ്രീജീവാണ് പിതാവ് ശ്രീപാൽ എഴുതിയ മോണോ ആക്ട് അവതരിപ്പിച്ച് ഹൈസ്കൂൾ ആൺകുട്ടികളിൽ സംസ്ഥാനതലത്തിലേക്കു യോഗ്യത നേടിയത്

ബാലഭാസ്കറിന്റെ മൃതദേഹം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന്റെ വരാന്തയിൽ കിടത്തിയ രംഗത്തിനു ശേഷം ഫ്ലാഷ് ബാക്ക് ആയി അദ്ദേഹത്തിന്റെ ക്യാംപസ് ജീവിതവും സംഗീതയാത്രയും പറയുന്നതായിരുന്നു മോണോ ആക്ട്. ശ്രീജീവിന്റെ സഹോദരൻ ശ്രീദേവും നേരത്തേ മോണോ ആക്ടിൽ സമ്മാനം നേടിയിട്ടുണ്ട്.