Tuesday 18 June 2019 12:58 PM IST : By സ്വന്തം ലേഖകൻ

ജീവൻ തുടിക്കുന്ന ബാലുവിന്റെ പുഞ്ചിരി; ഗുരുവിനൊപ്പം വയലിൻ വായിക്കുന്ന വിഡിയോ വൈറൽ!

balu-violin-playing-video09

സംഗീതപ്രേമികളുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചാണ് ബാലു പെട്ടെന്നൊരു ദിവസം യാത്രയായത്. ഇന്നും ബാലുവിന്റെ ഓർമ്മകൾ കണ്ണീരിന്റെ അകമ്പടിയോടെയല്ലാതെ നമുക്ക് കാണാനും കേൾക്കാനും കഴിയില്ല. മരണത്തിൽ ദൂരൂഹതകൾ ബാക്കിവച്ച് ആ ആത്മാവ് എവിടെയോ മാറിനിന്നു പുഞ്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ഗുരുവിനൊപ്പം 'എന്തരോ മഹാനു ഭാവലു' എന്ന കീർത്തനം വായിക്കുന്ന ബാലുവിന്റെ വിഡിയോ തരംഗമായി. എപ്പോഴത്തെയും പോലെ പുഞ്ചിരിയോടെ ബാലു വയലിൻ വായിക്കുന്നതും മനോഹര സംഗീതം ചുറ്റുമുള്ളവർ ആസ്വദിക്കുന്നതുമാണ് വിഡിയോയില്‍. ഹൃദയം കവരുന്ന വിഡിയോ കാണാം;