Wednesday 01 August 2018 03:28 PM IST

‘സംഘടനകളെക്കുറിച്ചു വികാരം കൊള്ളാൻ ഞാനില്ല, എനിക്ക് പ്രേക്ഷകരിലാണ് വിശ്വാസം’: ബാലചന്ദ്രമേനോൻ

Vijeesh Gopinath

Senior Sub Editor

balachandramenon90 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

സിനിമയിലെത്തിയതിന്റെ നാൽപതാം വര്‍ഷം ആഘോഷിക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ ബാലചന്ദ്രമേനോൻ. മലയാള സിനിമയിലെ പുതിയ സംഘടനകളെയും സംഭവങ്ങളെയും എങ്ങനെ കാണുന്നു എന്ന വനിതയുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ;  

"സംഘടനകളെക്കുറിച്ചു വികാരം കൊള്ളാൻ ഞാനില്ല. ‘അമ്മ’ യുടെ ആദ്യകാല സെക്രട്ടറിയും സ്ഥാപകാംഗവുമാണ് ഞാൻ. അമ്മയിൽ നിന്ന് ഒരു രീതിയിലെ സേവനവും സൗജന്യവും ഈ നിമിഷം വരെ കൈപ്പറ്റിയിട്ടില്ല. കൈനീട്ടം വാങ്ങുന്നുമില്ല.  നാൽപത്തിരണ്ടു ദിവസം കൊച്ചിയിലെ ആശുപത്രിയിൽ കിടന്നപ്പോൾ, ജീവിതത്തിലെ ഏറ്റവും കഠിനമായ കാലത്തിലൂടെ കടന്നുപോയ ആ കാലത്ത് ഒരു സംഘടനാ ഭാരവാഹിയും തിരിഞ്ഞു നോക്കിയിട്ടില്ല. ചികിത്സ കഴിഞ്ഞ് ഒരു വർഷം ഹൈദരാബാദില്‍ വിശ്രമിച്ചപ്പോഴും ‘സുഹൃത്തേ, നിങ്ങൾ എവിടെയാണെ’ന്നു ചോദിക്കാനും ആരേയും കണ്ടിട്ടില്ല.

പക്ഷേ, ആശുപത്രിക്കട്ടിലിനരികിലിരുന്ന് എന്റെ ആരോഗ്യത്തിനായി മൂന്നു നേരം നിസ്കരിച്ച ഒരു ഉമ്മയെ എനിക്കോർമയുണ്ട്. ഹൈദരാബാദിലേക്ക് വഴിപാടുകളും പ്രസാദങ്ങളുമൊക്കെ അയച്ചു തന്നവരും മായാതെ മനസ്സിലുണ്ട്. അതു കൊണ്ട് സംഘടനയിലല്ല േപ്രക്ഷകരിലാണ് എന്റെ വിശ്വാസം."-ബാലചന്ദ്രമേനോൻ പറയുന്നു.

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ...