Friday 20 September 2019 07:04 PM IST : By സ്വന്തം ലേഖകൻ

ആടിത്തിമിർത്ത് നുസ്രത്ത് ജഹാനും, മിമി ചക്രവർത്തിയും; എംപിമാരുടെ നൃത്തത്തിന് മില്യൺ ഇഷ്ടം; വിഡിയോ

mps

രാഷ്ട്രീയത്തിരക്കുകളെല്ലാം മാറ്റിവച്ച് നർത്തകിമാരായെത്തുകയാണ് ബംഗാൾ എംപിമാര്‍. തൃണമൂല്‍ ലോക്‌സഭാംഗം നുസ്രത്ത് ജഹാന്റെയും മിമി ചക്രവര്‍ത്തിയുടെയും നൃത്ത വീഡിയോയാണ് സോഷ്യൽ മീ‍ഡിയ ഏറ്റെടുത്തിരിക്കുന്നത്.

ബംഗാളിലെ ദുർഗാപൂജയോടനുബന്ധിച്ച് ദുർഗാ ദേവിയെ സ്തുതിച്ചുകൊണ്ടുള്ള നൃത്തവിഡിയോയാണ് കാഴ്ചക്കാരുടെ കയ്യടി നേടുന്നത്. സ്ത്രീ ശക്തിയുടെ പ്രതീകമായ മാ ദുർഗയോടുള്ള ആദരസൂചകമായാണ് തൃണമുൽ എംപിമാർ നൃത്തം ചെയ്തത്. പരമ്പരാഗത ബംഗാളി വേഷമണിഞ്ഞുകൊണ്ടായിരുന്നു നൃത്തം. 

ക്യാപ്റ്റന്‍ ടിഎംടി എന്ന യൂസര്‍നെയിമില്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ഇതിനകം ഒരുമില്ല്യൺ കാഴ്ചക്കാർ കണ്ടുകഴിഞ്ഞു. ബംഗാളില്‍ അടുത്ത മാസം നാലുമുതല്‍ എട്ടുവരെയാണ് ദുർഗാപൂജ ആഘോഷങ്ങൾ. നാടുമുഴുവൻ ഒരുമിച്ച് ആഘോഷിക്കുന്ന വേളകൂടിയാണിത്.  

Tags:
  • Social Media Viral