Tuesday 14 September 2021 02:55 PM IST : By സ്വന്തം ലേഖകൻ

മരിച്ചുപോയ അച്ഛന്റെ ആഗ്രഹം; ആർഭാടങ്ങൾ ഒഴിവാക്കി അഗതിമന്ദിരത്തിൽ വിവാഹിതരായി ബെൻസിലാലും രാഖിയും

kollam-happy-wedding.jpg.image.845.440-(1)

ആർഭാടങ്ങൾ വെടിഞ്ഞ് അഗതിമന്ദിരത്തിൽ വിവാഹിതരായി ബെൻസിലാലും രാഖിയും. മരിച്ചുപോയ പിതാവിന്റെ ആഗ്രഹം സഫലമാക്കാനാണ് ബെൻസിലാൽ പത്തനാപുരം ഗാന്ധിഭവനിൽ വച്ചു വിവാഹിതനായത്. 

ഇന്നലെ രാവിലെ 10.15ന് ലളിതമായിട്ടായിരുന്നു വിവാഹചടങ്ങുകൾ. ഇരുകുടുംബങ്ങളുടെയും തീരുമാനപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി. ഗാന്ധിഭവൻ കുടുംബത്തോടൊപ്പം വധൂവരൻമാരും കുടുംബവും സൽക്കാരത്തിലും പങ്കെടുത്തു. 

അഞ്ചൽ വിളക്കുപാറ കയ്യാലപ്പാറ ചരുവിൽവീട്ടിൽ കെ. ബാബുവിന്റെയും ഉഷയുടെയും മകനായ ബെൻസിലാൽ അഞ്ചൽ ഇവാനിയോസ് കോളജ് അധ്യാപകനാണ്. വിളക്കുപാറ രാധാമന്ദിരത്തിൽ ബാബുരാജിന്റെയും രത്‌നമണിയമ്മയുടെയും മകൾ രാഖി എംഎസ്‌സി കെമിസ്ട്രി ബിരുദധാരിയാണ്.

Tags:
  • Spotlight