Friday 07 August 2020 03:47 PM IST : By സ്വന്തം ലേഖകൻ

ബെൻസ് ജീപ്പിൽ കൂടൊരുക്കുന്ന പക്ഷി ; ബാരിക്കേടൊരുക്കി അഭയം നൽകുന്ന മനുഷ്യർ !!!

വഹ

ഒരാൾ വീട്ടിലെ വണ്ടിയോടിക്കാൻ ഉപയോഗിക്കാതെ മാറ്റിവച്ചിരിക്കുകയാണ്. വണ്ടിക്ക് എന്തെങ്കിലും പ്രശ്നം കാണും, കൊറോണയുള്ളതുകൊണ്ടാകും എന്നൊക്കെയാണ് മറുപടി പറയാൻ ഒരുങ്ങുന്നതെങ്കിൽ ഒന്ന് സഡൻ ബ്രേക്കിട്ടോളൂ. ഒരു പക്ഷിക്ക് വേണ്ടിയാണ് വണ്ടിയുടെ ഈ നിശബ്ദത.

കഥയാണെന്ന് തോന്നുന്ന കാര്യം നടക്കുന്നത് അങ്ങ് ദുബായിയിലാണ്. കിരീടാവകാശി ഷെയ്ഖ് ഹംസാന്റെ ബെൻസ് ജീപ്പ് കുറച്ച് നാളായി ബാരിക്കേഡ് വച്ച് നിർത്തിയിട്ടിരിക്കുന്നത് ഒരു പക്ഷിക്ക് കൂടൊരുക്കാനായാണ്. കിളി വണ്ടിയ്ക്കുള്ളിൽ കൂടൊരുക്കിയത് കണ്ണിൽപെട്ടപ്പോഴാണ് , ചുറ്റും ബാരിക്കേഡ് വയ്ക്കാൻ ഉടമസ്ഥർ തീരുമാനിച്ചത്. ഒരു പക്ഷിക്ക് അഭയം നൽകാൻ വിലയേറിയ സ്വന്തം വണ്ടി മാറ്റി വയ്ക്കുന്ന കാഴ്ചയുടെ സൗന്ദര്യം തന്നെയാണ് നമ്മൾ ലോകത്തിന്റെ പ്രതീക്ഷയായി കാണേണ്ടത്. ഷൈജു മോഹനാണ് വണ്ടിഭ്രാന്തൻമാർ എന്ന ഫെയ്സ്ബുക് കൂട്ടായ്മയിൽ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

dd
Tags:
  • Spotlight