Friday 06 July 2018 12:17 PM IST

‘ഫ്ലാഷ് ലൈറ്റ്’ ഇൻസ്റ്റാൾ ചെയ്യുന്നതിന് കോൺടാക്ട്സ് ആക്സസ് ചോദിക്കുന്നതെന്തിന്?

Roopa Thayabji

Sub Editor

flash

‘ഫ്ലാഷ് ലൈറ്റ്’ എന്ന ആപ്ലിക്കേഷൻ പലരും ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകും, ടോർച്ചിന്റെ ഉപയോഗമാണ് ഇത് ചെയ്യുന്നത്. ക്യാമറയുടെ ഫ്ലാഷ് ഓണാകുമ്പോഴാണ് ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നത്. അതായത് ക്യാമറ ആക്സസ് പെർമിഷൻ മാത്രമേ ഇതിനു നൽകേണ്ടതുള്ളൂ. പ്ലേസ്റ്റോറിൽ ഫ്ലാഷ് ലൈറ്റ് ആപ്ലിക്കേഷൻ സെർച്ച് ചെയ്തു നോക്കൂ, എത്രയെണ്ണം ക്യാമറ ആക്സസ് മാത്രം ആവശ്യപ്പെടുന്നു എന്നറിയാം. ഇത് ഒരു ഉദാഹരണം മാത്രം. മിക്ക ആപ്ലിക്കേഷനുകളും കോൾ ലോഗും ഫോട്ടോ ഉൾപ്പെടെയുള്ള മീഡിയ ഫയലുകളും ആക്സസ് െചയ്യാനുള്ള പെർമിഷൻ വരെ ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് ചോദിക്കാറുണ്ട്. ഇവ ‘അക്സപ്റ്റ്’ ചെയ്യാതെ മുന്നോട്ടു പോകാനാകില്ല. ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യും മുമ്പ് ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.

∙ പ്ലേസ്റ്റോറിലേക്ക് ചേർക്കാൻ ഗൂഗിളിന് സമർപ്പിക്കുന്ന ആപ്ലിക്കേഷൻ ഒരു മണിക്കൂറിനുള്ളിൽ ലിസ്റ്റ് ചെയ്തുവരും. ഇങ്ങനെ നിരവധി ആപ്പുകളാണ് ദിവസവും അപ്‌ലോഡ് ചെയ്യുന്നത്. റേറ്റിങും ഒരുപാടു പേർ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണോ എന്നും നോക്കി വേണം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ. മോശം റിവ്യൂ ഉണ്ടോ എന്നും ശ്രദ്ധിക്കണം.

∙ ഇൻസ്റ്റാൾ ചെയ്യും മുമ്പ് ഏറ്റവും താഴെയുള്ള പെർമിഷൻ ഡീറ്റൈൽസ് വായിച്ചുനോക്കണം. ഫോണിന്റെ ഏതൊക്കെ ഫംങ്ഷനുകൾ ഈ ആപ്ലിക്കേഷന്റെ പരിധിയിൽ വരും എന്നു പറയുന്നത് ഇവിടെയാണ്.

∙ ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ ഈ പെർമിഷനുകളെല്ലാം ചിലപ്പോൾ നൽകേണ്ടി വരും. അപ്പോൾ ഇൻസ്റ്റാൾ ചെയ്ത ഉടനേ ഫോൺ സെറ്റിങ്സിലെ ആപ്ലിക്കേഷൻ മാനേജർ വിൻഡോയിൽ പോയി ആവശ്യമില്ലാത്ത പെർമിഷനുകൾ ഡിസേബിൾ ചെയ്യാം.

∙ മാർക്കറ്റിങ്ങിനോ ഹാക്കിങ്ങിനോ ആണ് ഇങ്ങനെ ഷെയർ ചെയ്യപ്പെടുന്ന കോണ്ടാക്ടുകൾ ഉപയോഗിക്കുക. നമ്മുടെ ഡിവൈസിൽ സേവ് ചെയ്തിരിക്കുന്ന ഇമെയിൽ ഐഡിയിലേക്ക് പ്രമോഷണൽ മെയിലുകൾ വരുന്നത് ഇങ്ങനെ എടുക്കുന്ന ഡേറ്റ മാർക്കറ്റിങ് വെബ്സൈറ്റുകളിലേക്ക് ചോരുന്നതിലൂടെയാണ്.

ഭാവിവരൻ സമ്മാനമായി നൽകിയത് സ്മാർട്ട് ഫോൺ; പുറകെ വന്നത് ഉഗ്രൻ പണി

 

നമ്മളും കുരുങ്ങാം സ്മാർട് ട്രാപ്പിൽ! ഫോണിൽ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ അറിയേണ്ടതെല്ലാം