Wednesday 06 February 2019 07:13 PM IST

‘ഇവൻമാരുടെ ചെലവിൽ വേണോ എനിക്ക് മേക്ക് ഓവർ നടത്താൻ’; സോഷ്യൽ മീഡിയ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി

Binsha Muhammed

bhagya

‘എനിക്ക് സുന്ദരിയാകാൻ, മേക്ക് ഓവർ ചെയ്യാൻ, ഫെയ്മസ് ആകാൻ ഈ പറയുന്നവൻമാരുടെ സർട്ടിഫിക്കറ്റ് വേണോ? ഒന്നും വേണ്ട, നേരെ ബ്യൂട്ടി പാർലറിലേക്ക് പോകും. ഇഷ്ടമുള്ള രീതിയിൽ മുടി കട്ട് ചെയ്യുകയും. ഇഷ്ടം മാതിരി മേക്ക് ഓവർ നടത്തും. എന്നിട്ട് ആ ചിത്രം ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും. ഈ സോഷ്യൽ മീഡിയക്കൂട്ടങ്ങൾ അപ്പോഴും ഇതേ കുത്തുവാക്കുകളായിരിക്കുമോ പറയുന്നത്. ഒരു കാര്യവുമില്ലാതെ എന്നെപ്പോലുള്ള സ്ത്രീകളുടെ മേൽ കടന്നാക്രമിക്കുന്ന ഇത്തരക്കാരെ വിഷങ്ങളെന്നേ ഞാൻ അഭിസംബോദന ചെയ്യുകയുള്ളൂ. മറ്റുള്ളവരെ പരിഹസിച്ചും അപഹസിച്ചും കടന്നാക്രമിച്ചും ആനന്ദം കണ്ടെത്തുന്ന വിഷങ്ങൾ.’– രോഷത്തോടെ തന്നെയാണ് ഭാഗ്യലക്ഷ്മി സംസാരിച്ചു തുടങ്ങിയത്.

ഡബ്ബിംഗ് ആർട്ടിസ്റ്റും അവതാരകയും നടിയുമൊക്കെയായ ഭാഗ്യലക്ഷ്മി കാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകിയ വാർത്ത കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തിരുവനന്തപുരം വിമൺസ് കോളേജിൽ ഒരു സന്നദ്ധ സംഘടന നടത്തിയ പരിപാടിയിൽ ഉദ്ഘാടകയായെത്തിയ ഭാഗ്യലക്ഷ്മി തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ആ തീരുമാനം കൈക്കൊണ്ടത്. അതും നിറഞ്ഞ മനസോടെ. വാർത്ത കണ്ടപാടെ ഭാഗ്യലക്ഷ്മിയുടെ നന്മമനസിനെ പ്രകീർത്തിച്ചും നന്ദി പറഞ്ഞും നിരവധി പേരാണ് രംഗത്തെത്തിയത്. അനുകരണീയമായ മാതൃകയെ വാനോളം പുകഴ്ത്താനും പലരും മറന്നില്ല.

മേളപ്പെരുക്കത്തിന് നടുവിൽ സർവ്വതും മറന്ന് നൃത്തം; ആരാണ് ഈ പെൺകുട്ടി, സോഷ്യല്‍ മീഡിയ ചോദിക്കുന്നു

വീൽചെയറിൽ ഉരുളുന്ന ഉമ്മയും മകനും; അൻഫാസിന്റെ വേദന നോക്കിയിരിക്കാനേ ഈ ഉമ്മയ്ക്ക് ആകുന്നുള്ളു; വേദന

bhagya-3

‘ആ നിലവിളി ശബ്ദമിടൂ...’; പച്ചകുത്തിയപ്പോൾ എട്ടു ദിക്കും പൊട്ടുമാറ് യുവതിയുടെ കരച്ചിൽ; ചിരിനിറച്ച് വി‍ഡിയോ

തടി കുറയ്ക്കാൻ പറയുന്നവര്‍ക്കറിയില്ല എന്റെ രോഗം, അനുഭവിക്കുന്ന വേദന; വിദ്യാ ബാലൻ

bhagya-1

അമ്മയ്ക്കൊപ്പം അടിച്ചുപൊളിച്ച് ‘ജൂനിയർ തലയുടെ’ ഷോപ്പിംഗ്; വൈറലായി വിഡിയോ

എന്നാൽ നന്മയുള്ള സോഷ്യൽമീഡിയ വർത്തമാനങ്ങൾക്കിടയിലും കുറിക്കു കൊള്ളുന്ന പരിഹാസശരങ്ങൾ തൊടുത്ത് ചിലരെത്തി. അവർ ചെയ്ത പ്രവൃത്തിയുടെ ഉദ്ദേശ്യശുദ്ധി പോലും മനസിലാക്കാതെ കുത്തുവാക്കുകൾ കൊണ്ട് സോഷ്യൽ മീഡിയ കമന്റ് ബോക്സുകൾ നിറച്ചു. ചുളുവിൽ ഭാഗ്യലക്ഷ്മി ഒരു മേക്ക് ഓവർ ഒപ്പിച്ചുവെന്നും പബ്ലിക് അറ്റൻഷനു വേണ്ടി നടത്തിയ നാടകമാണിതെന്നുമൊക്കെ കമന്റുകൾ പാഞ്ഞു. അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ടെന്ന് പണ്ടേ തെളിയിച്ചിട്ടുള്ള സോഷ്യൽ മീഡിയ നെഗറ്റീവ് കമന്റുകളെ കൂട്ടുപിടിച്ച് ഭാഗ്യലക്ഷ്മിക്കെതിരെ ഒരു സൈബർ ആക്രമണം തന്നെ നടത്തി. വാർത്ത അർഹിച്ച പ്രാധാന്യത്തോടെ നൽകിയ വനിത ഓൺലൈനിന്റെ ഫെയ്സ്ബുക്ക് പേജിലും മോശം കമന്റുകൾ നിറഞ്ഞിരുന്നു. വനിത ഓൺലൈൻ വാർത്തയ്ക്കു ചുവടെ വന്ന കമന്റുകൾകൾ ചൂണ്ടിക്കാട്ടി ഭാഗ്യലക്ഷ്മി ഫെയ്സ്ബുക്ക് വിഡിയോയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ വനിത ഓൺലൈനോട് വിശദമായി സംസാരിക്കുകയാണ് ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷ്മിയുടെ വാക്കുകളിലേക്ക്.

bhagya-4

എന്ന ബോധപൂർവ്വം ടാർഗറ്റ് ചെയ്യാൻ വേണ്ടി ഒരു കൂട്ടം സോഷ്യൽ മീഡിയയിലുണ്ട്. ഭാഗ്യലക്ഷ്മി എന്തു ചെയ്താലും എന്ത് പറ‍ഞ്ഞാലും ഏത് ഫൊട്ടോ പോസ്റ്റ് ചെയ്താലും ആക്രമിക്കുക എന്നതാണ് അവരുടെ രീതി. ഈ സംഭവത്തേയും അങ്ങനെയേ കാണാനാകൂ. പലർക്കും എന്റെ രാഷ്ട്രീയവും ആശയങ്ങളുമൊക്കെയാണ് പ്രശ്നം. അതിനോടുള്ള എതിർപ്പ് വന്ന് ഛർദ്ദിക്കാനുള്ള ഇടമാണ് എന്റെ ഫെയ്സ്ബുക്ക് പ്രൊഫൈൽ.–ഭാഗ്യലക്ഷ്മി തുറന്നു പറയുന്നു.

കാൻസർ ദിനത്തിൽ നടന്ന ആ പരിപാടിയിൽ ഉദ്ഘാടകയായാണ് ഞാനെത്തുന്നത്. പ്രസംഗിച്ച് കൈയ്യടി വാങ്ങുന്നതിനേക്കാളും നന്മയുള്ള ഒരു പ്രവൃത്തി ചെയ്ത് കാണിക്കുന്നതാണ് നല്ലതെന്ന് തോന്നി. മുടി മുറിച്ച് നൽകാനുള്ള തീരുമാനം കൈക്കൊള്ളുന്നത് തന്നെ അന്നേരമാണ്. ഞാനങ്ങനെയാണ്, സ്വാർത്ഥ ലാഭമില്ലാതെ ഞാൻ ചെയ്യുന്ന പല പ്രവൃത്തിയും മുൻധാരണകളില്ലാതെ തന്നെയാണ്. അത് എനിക്ക് ബോധ്യമുള്ളിടത്തോളം കാലം ഇത്തരം സൈബര്‍ കൂട്ടങ്ങളുടെ ആക്രമണത്തെ പുച്ഛിച്ച് തള്ളാനാണ് എനിക്കിഷ്ടം.

എന്ത് കൊണ്ട് ഭാഗ്യലക്ഷ്മിയോപ്പോലുള്ളവർ സോഷ്യൽ മീഡിയയിൽ തുടർച്ചായി അക്രമിക്കപ്പെടുന്നത് എന്ന് നിങ്ങൾ ചോദിച്ചേക്കാം. ഞാനൊരു പെണ്ണായതു കൊണ്ട് മാത്രമാണ് ഈ പരിഹാസ കൂത്തുകൾ എന്നതാണ് അതിന്റെ ആദ്യത്തെ ഉത്തരം. ഞാനൊരു സിനിമാക്കാരി ആയതാണ് രണ്ടാമത്തെ പ്രശ്നം. പാർവ്വതിയും റിമ കല്ലിംഗലുമൊക്കെ സോഷ്യൽ മീഡിയയിൽ നേരിടുന്ന ആക്രമണങ്ങൾ നിങ്ങൾ കാണുന്നില്ലേ.

ഒരാൾ ചോദിക്കുന്നു ചുളുവിൽ ഒരു മേക്ക് ഓവറും നന്മയും കൂടി ഞാൻ ഒപ്പിച്ചെടുത്തതാണെന്ന്. അവനെന്തൊരു വിഡ്ഢിയാണ്. എനിക്ക് മേക്ക് ഓവർ നടത്താനും സുന്ദരിയാകാനും ഇതേ ഉള്ളോ മാർഗം. ഈ കവല പ്രസംഗം നടത്തുന്നവർക്കറിയോ. കീമോ കാരണം മുടി നഷ്ടപ്പെടുന്ന ഒരു കാൻസർ പേഷ്യന്റിന് പുതിയൊരു വിഗ്ഗിന് ഒന്നേ കാൽ ലക്ഷം രൂപ വരെ ചെലവു വരും. സാധാരണക്കാരായ ഒരാൾക്ക് ഇതെങ്ങനെ താങ്ങും എന്ന് ഇവർ ചിന്തിക്കുന്നുണ്ടോ. അത്തരക്കാർക്കു വേണ്ടിയാണ് ഈ സമാഹരണം...പാവങ്ങൾക്കു വേണ്ടിയാണ് ഈ സഹായഹസ്തം. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് പ്ലീസ്....

ട്രോളുകളും ആരോഗ്യപരമായ വിമർശനങ്ങളും ദഹിക്കാത്ത ആളൊന്നുമല്ല ഞാൻ. എന്നെക്കുറിച്ചുള്ള പല ട്രോളുകൾ പോലും ഞാൻ ആസ്വദിക്കാറുണ്ട്. പക്ഷേ ഇമ്മാതിരി ആക്ഷേപങ്ങൾക്കു പിന്നിൽ വേറെയാണ് അസുഖം. ആരും നന്നാവാൻ പാടില്ല എന്ന് ചിന്തിക്കുന്ന, എല്ലാവരേയും കടന്നാക്രമിക്കുന്ന ഇത്തരക്കാരെ വിഷം എന്ന് മാത്രമേ ഞാൻ വിളിക്കൂ. അവർ രാവിലെ ഉറക്കമെഴുന്നേൽക്കുന്നതു പോലും സോഷ്യൽ മീഡിയയിൽ ആരെ ചൊറിയാമെന്ന് ആലോചിച്ചിട്ടാണ്.

വാർത്തയുടെ ഹെഡ്ഡിംഗ് മാത്രം കണ്ട്. വാക്കുകളുടെ അറ്റവും മൂലയും മുറിച്ചെടുത്ത് പരിഹസിക്കാൻ വരുന്നവർ അവരുടെ പാട്ടിനു പോട്ടെ. പക്ഷേ അത്തരക്കാരെ സോഷ്യൽ മീഡിയ അതിവേഗം തിരിച്ചറിയേണ്ടതുണ്ട്. അവർ കുരച്ചു കൊണ്ടേയിരിക്കട്ടെ, ഞാൻ ഞാനായിരിക്കുന്നടത്തോളം കാലം, എന്റെ പ്രവൃത്തി എന്തെന്ന് ബോധ്യമുള്ളിടത്തോളം കാലം ഇത്തരക്കാരെ തള്ളുന്നു...അർഹിച്ച അവജ്ഞയോടെ.– ഭാഗ്യലക്ഷ്മി പറഞ്ഞു നിർത്തി.