Monday 11 February 2019 03:55 PM IST : By സ്വന്തം ലേഖകൻ

മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കള്ളൻ വലയിൽ; ​ആജാനുബാഹു​വാ​യ​ ​സ​ജീ​വി​നെ​ കുടുക്കിയ പൊലീസ് തന്ത്രമിതാണ്!

sajeev-wer

മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കള്ളനെ പിടിച്ച സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫി​സ​ർ​ ​ബി​ജു​കു​മാ​റി​ന് ഇപ്പോൾ താര പരിവേഷമാണ്. ​എങ്ങ​നെ​യാണ് ​ഇത്രവേഗം ക​ള്ള​നെ​ ​പി​ടി​ച്ച​ത് എന്നാണ് എല്ലാവർക്കും അറിയേണ്ടത്. കാ​ണു​ന്ന​വ​രെ​ല്ലാം​ ​ചോ​ദി​ക്കു​ന്നതും ഇതാണ്. ​പൂജപ്പു​ര​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യ്ക്കടുത്ത് സ്‌കൂട്ടറിൽ വഴി ചോദിക്കാനെന്ന പേരിൽ എത്തിയ സജീവാണ് (33​)​ വൃദ്ധയുടെ മാല പിടിച്ചുപറിച്ചത്. പൊലീസ് ഓഫിസർ ബിജുകുമാർ തന്ത്രപൂർവം മോഷ്ടാവിനെ കുടുക്കിയ കഥയിങ്ങനെ; 

പൂ​ജ​പ്പു​ര​യി​ൽ​ ​നി​ന്ന് ​വൃദ്ധയുടെ മൂ​ന്നു ​പ​വ​ന്റെ​ ​മാ​ല​ ​മോ​ഷ്ടി​ച്ച് ​സ​ജീ​വ് ​സ്‌​കൂ​ട്ട​റി​ൽ​ ​നേ​രെ​യെ​ത്തി​യ​ത് ​ക​ന​ക​ക്കു​ന്നി​ലേ​ക്ക്.​ ​പാ​ർ​ക്കിങ്  ഏരിയ​യി​ൽ​ ​സ്‌​കൂ​ട്ട​ർ വ​ച്ചു ഇയാൾ അവിടെനിന്ന് സ്ഥലംവിട്ടു.​ ​ഇതിനിടയ്ക്ക് ​മോ​ഷ​ണ​ത്തി​ന്റെ​ ​സിസി​ ​ടി​വി​ ​ദൃ​ശ്യം​ ​ട്രാ​ഫി​ക് ​പൊ​ലീ​സ് ​കണ്ടെ​ടു​ക്കു​ക​യും​ ​സ്‌​കൂ​ട്ട​റി​ന്റെ​ ​ന​മ്പ​ർ​ ​സ​ഹി​തം​ ​വ​യ​ർ​ല​സ് ​സ​ന്ദേ​ശം​ ​​പൊലീസുകാർക്ക് കൈ​മാ​റു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​

ഈ സമയം ​മ്യൂ​സി​യം​ ​സ്റ്റേഷൻ ​പ​രി​സ​ര​ത്ത് ​ട്രാ​ഫി​ക് ​നിയന്ത്രിക്കുകയായിരുന്നു ബി​ജു​കു​മാ​ർ.​ ​സ്‌​കൂ​ട്ട​റി​ന്റെ​ ​ന​മ്പ​ർ​ ലഭിച്ച ബിജുകുമാർ ​കന​ക​ക്കു​ന്ന് ​പാ​ർ​ക്കിങ് ഏ​രി​യ​യി​ൽ​ ​നിർത്തിയ സ്‌കൂട്ടറുകൾ പരിശോധിച്ചു. മോഷ്ടാവിന്റെ അ​തേ​ ​ന​മ്പ​രി​ലു​ള്ള​ ​സ്കൂ​ട്ട​ർ​ ​കണ്ടതോടെ ഉടമ വരുന്നതിനായി കാത്തുനിന്നു. 

കുറച്ചു സമയം കഴിഞ്ഞപ്പോൾ സ​ജീ​വ് ​സ്കൂ​ട്ട​ർ എടുക്കാനായി അവിടെയെത്തി.​ ആജാനുബാഹു​വാ​യ​ ​സ​ജീ​വി​നെ​ ​ക​ണ്ട​പ്പോ​ൾ ഒറ്റയ്ക്ക് കീഴ്പ്പെടുത്തുക ബുദ്ധിമുട്ടാണെന്ന് ബി​ജു​കു​മാ​റി​ന് ​മനസ്സിലാ​യി. കാരണം ബ​ലം​ ​പ്ര​യോ​ഗത്തിനിടയ്ക്ക് അയാൾ ഓടിപ്പോകാനുള്ള സാധ്യത കൂടുതലായിരുന്നു. അ​തു​കൊ​ണ്ട് ​എ​ങ്ങ​നെ​യെ​ങ്കി​ലും അ​യാ​ളെ​ തൊ​ട്ട​ടു​ത്തു​ള്ള​ ​മ്യൂ​സി​യം​ ​സ്​​റ്റേ​ഷ​നി​ലെ​ത്തി​ക്കാ​നാ​യി​ ​ശ്ര​മം.​ ​

ബിജു​കു​മാ​ർ​ ​തന്ത്രപൂർവം സ​ജീ​വി​ന​ടു​ത്തെത്തി സ്‌​കൂ​ട്ട​ർ​ ​നോ​ പാ​ർ​ക്കിങ് ഏ​രി​യ​യി​ലാ​ണെ​ന്നും​ ​സ്​​റ്റേ​ഷ​നി​ലെ​ത്തി​ ​പി​ഴ​ ​അ​ട​ച്ചി​ട്ട് പോകണമെ​ന്നും​ ​പ​റ​ഞ്ഞു.​ ​ബിജു​കു​മാ​റിന്റെ ഇടപെടലിൽ സംശയം തോന്നാതിരുന്ന സജീവ് പൊലീസ് ​സ്റ്റേഷനിലെത്തി. അവിടെ ​മറ്റു ​പൊലീ​സു​കാ​രോ​ട് ​ബിജുകുമാർ സംഭവം വെളിപ്പെടുത്തി. പൊലീസുകാർ വ​ള​ഞ്ഞ​തോ​ടെ​ ​സ​ജീ​വി​ന് ​ഓ​ടാ​ൻ​ ​പോ​ലും​ ​സാ​ധി​ച്ചി​ല്ല.​ ​

സജീവ് പൊലീസ് കസ്റ്റഡിയിൽ ആയതോടെ തെളിഞ്ഞത് മൂന്നു കേ​സു​ക​ളാണ്. മോഷ്ടാവിനെ ​​മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം​ ​വലയിലാക്കിയ ​സി​റ്റി​ ​ട്രാ​ഫി​ക് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ ​ശ​ര​ത്ച​ന്ദ്ര​ൻ,​ സിവിൽ പൊലീസ് ഓഫിസർ ​ബി​ജു​കു​മാ​ർ​ ​എ​ന്നി​വ​ർ​ക്ക് ​പ്ര​ശം​സാ​ ​പ​ത്ര​വും​ ​ഗു​ഡ് ​സ​ർ​വീ​സ് ​എ​ൻ​ട്രി​യും ലഭിച്ചു.​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​എ​സ്.​ ​സു​രേ​ന്ദ്ര​നാ​ണ് ​ഇ​രു​വ​രെ​യും​ ​ഇ​ന്ന​ലെ​ ​എ.ആ​ർ​ ​ക്യാ​മ്പി​ലെ​ ​ജ​ന​മൈ​ത്രി​ യോഗത്തിൽ​ ​പൊലീസുകാരെ അ​നു​മോ​ദി​ച്ച​ത്.