Friday 14 December 2018 04:18 PM IST : By സ്വന്തം ലേഖകൻ

മനുഷ്യരുടെ ക്രൂരവിനോദം, രാജഹംസത്തിനു ദാരുണാന്ത്യം; ചത്തത് ഗ്രേറ്റർ ഫ്ലമിംഗോ എന്ന അരയന്നക്കൊക്ക്

bird-new-1

ഒടുവിൽ ദേശങ്ങൾ താണ്ടി കേരളത്തിലെത്തിയ രാജഹംസത്തിനു ദാരുണാന്ത്യം. കഴിഞ്ഞ ഒരാഴ്ചയിലേറെയായി കോഴിക്കോട്ടു കടപ്പുറത്തും പരിസരങ്ങളിലും കാണികൾക്കു കൗതുകമായി വിഹരിച്ച, ഗ്രേറ്റർ ഫ്ലമിംഗോ എന്ന അരയന്നക്കൊക്കിനെ തെരുവു നായയുടെയും മനുഷ്യരുടെയും ആക്രമണത്തെത്തുടർന്ന്, പരിക്കേറ്റനിലയിൽ, തിങ്കളാഴ്ച വൈകിട്ടാണ് പയ്യനാക്കൽ ബീച്ചിനുസമീപം കണ്ടെത്തിയത്. തെരുവുനായ ആക്രമിച്ചതിനൊപ്പം മനുഷ്യരുടെ കല്ലേറും ഏറ്റുവാങ്ങേണ്ടിവന്നതാണ് പരുക്ക് ഗുരുതരമാക്കിയത്.
ചിറകറ്റ് എല്ല് പുറത്തുകാണാവുന്ന രീതിയിൽ പക്ഷിയെ വനം വകുപ്പ് കോടഞ്ചേരി മൈക്കാവ് മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. വെറ്ററിനറി സർജൻ ഡോ.സി.ജെ. നിതിൻ, ഡോ. റിജു മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ ഒടിഞ്ഞുമാറിയ എല്ലുകൾ ശസ്ത്രക്രിയയിലൂടെ കൂട്ടിച്ചേർത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


bird-new-2