Monday 21 September 2020 11:25 AM IST : By സ്വന്തം ലേഖകൻ

ഇനി ചായയ്ക്കൊപ്പം ഗ്ലാസും കൂടി അകത്താക്കിയാലോ? പ്ലാസ്റ്റിക്കിനും പേപ്പറിനും പകരം മധുരയിൽ ബിസ്കറ്റ് കപ്പുകൾ!

biscuit-cup333

ചായ കുടിക്കുമ്പോൾ കൂട്ടത്തിൽ ബിസ്കറ്റ് കഴിക്കുന്നത് ശീലമാക്കിയവർ ഉണ്ടെങ്കിൽ ഇതാ ഒരു സന്തോഷ വാർത്ത. ഇനി ചായയ്‌ക്കൊപ്പം രുചികരമായ ബിസ്ക്കറ്റും കൂടി അകത്താക്കാം. കോൺ ഐസ്ക്രീം കപ്പുകൾ പോലെ ബിസ്ക്കറ്റ് കൊണ്ട് ചായക്കപ്പുകൾ നിർമ്മിച്ചിരിക്കുകയാണ് തമിഴ്നാട്ടിലെ മധുര മേലവാസി തെരുവിൽ.  

വിവേക് സഭാപതി എന്നയാളാണ് ബിസ്കറ്റ് കപ്പ് എന്ന ആശയത്തിന് പിന്നിൽ. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം വന്നതോടെയാണ് പോംവഴിയായി ബിസ്കറ്റ് കപ്പുകൾ നിർമിക്കാൻ തീരുമാനിച്ചത്. ഹൈദരാബാദിലെ ഒരു സുഹൃത്തുമായി കൂടിയാലോചിച്ചാണ് ബിസ്കറ്റ് കപ്പിനു രൂപം നൽകിയത്. 

ബിസ്കറ്റ് ചായയിൽ മുക്കി കഴിക്കണ്ട, പകരം ഒപ്പം കഴിക്കാം എന്നതാണ് പ്രത്യേകത. 60 മില്ലിലീറ്റർ ചൂടുചായ 10 മിനിറ്റ് വരെ ഈ ഗ്ലാസിൽ സൂക്ഷിക്കാം. 20 രൂപയാണ് ഒരു ചായയുടെ വില. ബിസ്കറ്റ് ഗ്ലാസ് ഒറ്റയ്ക്കും ലഭിക്കും. ഒരു ബിസ്കറ്റ് കപ്പിന് 15 രൂപയാണ് വില.

Tags:
  • Spotlight
  • Social Media Viral