Saturday 18 July 2020 12:58 PM IST : By സ്വന്തം ലേഖകൻ

അഞ്ചു വയസ്സുകാരിയുടെ ശസ്ത്രക്രിയയ്ക്കായി ‘പി നൾ’ രക്തമെത്തി ; രക്തദാതാവ് നാസിക്കിൽ നിന്ന്

blood

അപൂർവ്വങ്ങളിൽ അപൂർവ്വമായ രക്തഗ്രൂപ്പുമായി എത്തിയ അഞ്ചു വയസ്സുകാരിയ്ക്ക് രക്തദാതാവിനെ ലഭിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നും ‘പി നൾ‌’ രക്തദാതാവ് എത്തിയത്. മുംബൈയിലെ ആശുപത്രിയിൽ നൽകിയ രക്തം വിമാനമാർഗം നെടുമ്പാശ്ശേരിയിലെത്തിക്കും. കുഞ്ഞിന്റെ ആരോഗ്യം നിരീക്ഷിച്ച ശേഷമാകും ശസത്്ക്രിയ.

ഗുജറാത്തിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി സന്തോഷ് നായരുടെ മകളായ അനുഷ്കയ്ക്കാണ് ‘പി നൾ‌’ എന്ന അപൂർവ്വ രക്തഗ്രൂപ്പുള്ളത്. കളിക്കുന്നതിനിടെ ഗുജറാത്തിലെ വീടിന്റെ ടെറസ്സിൽ നിന്ന് വീണാണ് ഒരു വർഷം മുൻപ് അനുഷ്ക്കയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തലയിൽ അണുബാധകൂടെയുണ്ടായപ്പോഴാണ് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെത്തിയത്.

ശസ്ത്രക്രിയയ്ക്ക് രക്തദാതാവിനെ അന്വേഷിച്ചുള്ള സന്ദേശങ്ങൾ കഴിഞ്ഞ രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ബ്ലഡ് ഡോണേഴ്സ് കേരളയുടെ ഫെയ്സ്ബുക് പേജിലൂടെയുടെയുള്ള വാർത്ത ഷെയർ ചെയ്തതെത്തിയത് വഴിയാണ് കണ്ടിട്ടാണ് നാസികിൽ നിന്നുള്ള രക്തദാതാവ് കാര്യം അറിഞ്ഞതും, സന്നദ്ധത പ്രകടിപ്പിച്ചതും.


എന്താണ് പി നൾ രക്ത ഗ്രൂപ്പ്

മനുഷ്യ ശരീരത്തിൽ സാധാരണയായി എ, ബി, ഒ, ആര്‍ച്ച് ഡി എന്നീ രക്തഗ്രൂപ്പുകളാണുള്ളത്. 1974 ൽ ജനീവ യൂണിവേഴ്സ്റ്റി ആശുപത്രിയിൽ എത്തിയ തോമസ് എന്ന പത്തുവയസ്സുകാരനിലാണ് ആദ്യമായി ഈ രക്തഗ്രൂപ്പ് കണ്ടെത്തിയത്. രക്തത്തിലെ ആന്റിജന്റെ സാന്നിധ്യവും അസാന്നിധ്യവുമാണ് അപൂര്‍വ ഗ്രൂപ്പുകളുണ്ടാക്കുന്നത് ക്കുന്നത്. ഒരു രക്തഗ്രൂപ്പില്‍പെടുന്ന എല്ലാവരുടെയും രക്തത്തിലുള്ള ഏതെങ്കിലും ഒരു ആന്റിജന്‍ ഒരാളുടെ രക്തത്തില്‍ ഇല്ലെങ്കില്‍ അത് പൊതു ഗ്രൂപ്പിന്റെ പേരിനൊപ്പം ആ ആന്റിജന്‍ ‘നള്‍’ എന്നുകൂടി ചേര്‍ക്കും. ഇവിടെ ‘എ പോസിറ്റീവ്’ ഗ്രൂപ്പ് രക്തമുള്ളവരിലുള്ള ‘പി ആന്റിജന്‍’ ഇല്ലാത്ത അപൂര്‍വ രക്തഗ്രൂപ്പാണ് കുട്ടിയുടെ

'എ പോസീറ്റീവ്- പി നള്‍'. ഈ ഗ്രൂപ്പുകാർക്ക് ആർക്കു വേണമെങ്കിലും രക്തം നൽകാമെങ്കിലും, ഇവർക്ക് രക്തം സ്വീകരിക്കണമെങ്കിൽ സമാന ഗ്രൂപ്പിലുള്ളവരിൽ നിന്നേ സാധിക്കൂ. ഈ രക്തഗ്രൂപ്പുമായി 40 പേർ ലോകത്തുണ്ടെന്നാണ് കണക്കുകൾ

Tags:
  • Spotlight