Tuesday 18 June 2019 03:36 PM IST : By സ്വന്തം ലേഖകൻ

ഷർട്ടിന്റെ കാര്യത്തിൽ നോ കോംപ്രമൈസ്, അതു നീല മതി; കാരണം വെളിപ്പെടുത്തി കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള!

safeerulla44335

കലക്ടറേറ്റിൽ സ്ഥിരമായെത്തുന്ന മാധ്യമ പ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കുമൊക്കെ കൗതുകമാണ് മുഹമ്മദ് വൈ സഫീറുള്ളയെന്ന ജില്ലാ കലക്ടർ. കാരണം എന്താണെന്ന് അറിയേണ്ടേ, ഉടുപ്പ് തന്നെയാണ് വിഷയം. എവിടെ പോകാനാണെങ്കിലും നീല ഷര്‍ട്ടുകള്‍ മാത്രം ധരിച്ചെത്തുന്ന കലക്ടർ അവർക്കെല്ലാം അദ്‌ഭുതമാണ്.

ഔദ്യോഗിക പരിപാടികളിലും അല്ലാതെയുമൊക്കെ സഫീറുള്ള കൂടുതലും അണിയാറുള്ളത് നീല നിറത്തിലെ ഷര്‍ട്ടാണ്. ഇപ്പോഴിതാ ഈ നീല ഷര്‍ട്ടിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ജനങ്ങളുടെ പ്രിയപ്പെട്ട കലക്ടര്‍. സ്‌കൂള്‍ പഠനം കഴിഞ്ഞ് പുറത്തിറങ്ങിയത് മുതല്‍ അണിയേണ്ടി വന്ന യൂണിഫോമുകളെല്ലാം നീല നിറത്തിലുള്ളവയായിരുന്നു. എഞ്ചിനീയറിങ്ങിന്  പഠിക്കുമ്പോഴും നീല യൂണിഫോമിന് മാറ്റമില്ലായിരുന്നു.

പഠനം കഴിഞ്ഞ് ടാറ്റ കണ്‍സള്‍ട്ടന്‍സിയിലെത്തിയപ്പോഴും അതിനുശേഷം ഐബിഎമ്മിലെത്തിയപ്പോഴും യൂണിഫോമിന്റെ നിറം മാത്രം മാറിയില്ല. അങ്ങനെ കുറേകാലം ശരീരത്തിന്റെ ഭാഗമായി മാറിയ നീല നിറത്തോട് തോന്നിയ കൗതുകമാണ് അത് സ്ഥിരമായി തിരഞ്ഞെടുക്കാൻ കാരണമായത്.