Saturday 25 May 2019 03:48 PM IST : By സ്വന്തം ലേഖകൻ

മാറാത്ത കൈകാൽ വേദനകളെ ഭയക്കണം; നിസ്സാരമാക്കിയാൽ പിന്നീടത് ഗുരുതര രോഗമായി മാറാം!

pain8886

കൈ ഉയർത്തി അലമാരയ്ക്കു മുകളിൽ നിന്ന് എന്തെങ്കിലും എടുക്കാൻ ശ്രമിച്ചാൽ അപ്പോൾ തുടങ്ങും തോളിൽ നിന്നൊരു വേദന. ഭാരമുള്ളതെന്തെങ്കിലും എടുത്തു പൊക്കിയാൽ അപ്പോഴെത്തും അതുവരെയില്ലാത്ത  കൈമുട്ടുവേദന.  സ്റ്റെപ്പൊന്നു കയറിയാലോ പിന്നെ, പറയണ്ട, കാൽമുട്ടിൽ നിന്നുമൊരു മിന്നൽ. എന്നാൽ വേദന അധികം ദിവസം നീണ്ടു നിന്നില്ലെങ്കിൽ അതിന്റെ തീവ്രത കുറവാണെങ്കിൽ നമ്മളത് അവഗണിച്ചു കളയും.

പലപ്പോഴും നിസ്സാരമെന്നു കരുതി മാറ്റി വയ്ക്കുന്ന ഇത്തരം ചെറിയ വേദനകളാണ് അടർത്തി മാറ്റാൻ കഴിയാത്ത മാരക പ്രശ്നങ്ങളിലേക്കു നയിക്കുന്നത്. സ്ത്രീകളിലെ കൈകാ ൽ വേദന, സന്ധി വേദന എന്നിവയുടെ കാരണങ്ങളും ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും അറിയാം.

മുട്ടു മടക്കാനാകാതെ

രാവിലെ എത്ര നേരത്തെ ഉണർന്നാലും കിടക്കയിൽ നിന്ന് എണീറ്റ് ഒന്നു നിവർന്നു നിൽക്കണമെങ്കിൽ സമയം കുറച്ചെടുക്കും. മിക്ക സ്ത്രീകളുടെയും ജീവിതത്തിൽ വില്ലൻമാരായി എത്തുന്ന മുട്ടുവേദന ഏറെ കഷ്ടപ്പെടുത്തുന്നതും ഇരുന്നെണീക്കുമ്പോഴാണ്. മുട്ടിൽ തുടങ്ങി ഇടുപ്പിലേക്കും കാൽപാദങ്ങളിലേക്കും വിരലുകളിലേക്കും വരെ വേദന വ്യാപിക്കും. വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നാൽ രോഗം കൈമുട്ട്, തോൾ സന്ധി എന്നിവിടങ്ങളിലേക്കു വ്യാപിച്ച് ജീവിതത്തെ തന്നെ സാരമായി ബാധിക്കും.

മുട്ടുവേദന പലവിധം

∙ തുടയസ്ഥിയുടെ താഴെയും കാലിന്റെ എല്ലിന്റെ മുകളിലുമുള്ള തരുണാസ്ഥി തേഞ്ഞ് പോകുന്നതു കൊണ്ട് ഉണ്ടാകുന്ന തേയ്മാനത്തോടു കൂടിയ മുട്ടു വേദന.

∙ മുട്ടു ചിരട്ടയിലെ തരുണാസ്ഥിക്കുണ്ടാകുന്ന വീക്കം മൂലവും വേദനയുണ്ടാകാം.

∙ വേദനയ്ക്കൊപ്പം തന്നെ മാറാതെ നിൽക്കുന്ന നീർക്കെട്ട്.

∙ കയറ്റം കയറുമ്പോഴും നട കയറുമ്പോഴും മുട്ടിന്റെ മുൻഭാ ഗത്തുണ്ടാകുന്ന മിന്നൽ വേദന.

∙ മുട്ടിലെ മുറിവു കൊണ്ടോ ആയാസക്കൂടുതൽ കൊണ്ടോ ഉണ്ടാകുന്ന നീർക്കെട്ടും വേദനയും.

∙ യൂറിക് ആസിഡ് അധികമാകുന്നതിനാൽ ഉണ്ടാകുന്ന അതികഠിന വേദന (ഗൗട്ട്).

ഇവ ശ്രദ്ധിക്കാം

∙ എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം ഉൾപ്പെടുത്തിയ ആഹാരശീലങ്ങളാണ് ആദ്യം പാലിക്കേണ്ടത്.

∙ ദിവസവും 10 മിനിറ്റ് എങ്കിലും നടപ്പ് ശീലമാക്കുക. വേദന യുണ്ടാകുമ്പോൾ തീരെ നടക്കാതെയും  മുട്ട് അനക്കാതെയു      മിരിക്കുന്നത് പ്രശ്നം വഷളാക്കും. പ്രായമായവരിൽ പലരും  മുട്ടുവേദന തുടങ്ങുമ്പോഴേ വേദനയെന്ന് പറഞ്ഞ് നടപ്പ് തീരെ ഒഴിവാക്കും.  മുറ്റത്താണെങ്കിലും പ്രഭാത വെയിലേറ്റ്  20 മിനിറ്റ് സാവാധാനം നടക്കുന്നത് നല്ലതാണ്. പക്ഷേ, തേയ്മാനമുള്ളവർ ആയാസമുള്ള നടപ്പ് ഒഴിവാക്കുന്നതാണ് നല്ലത്.

∙ കാൽമുട്ടിലേക്ക് അധികം ഭാരം നൽകാത്ത വ്യായാമമായ നീന്തൽ, സൈക്ലിങ് എന്നിവ കൂടുതൽ ഫലം ചെയ്യും.

∙ മുട്ടു വേദനയും ബലക്കുറവും ഉള്ളവർ പടികൾ കയറിയിറങ്ങുമ്പോഴും വ്യായാമത്തിൽ ഏർപ്പെടുമ്പോഴും നീ ക്യാപ്പുകൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

വേദനയുടെ തുടക്കത്തിൽ വേണ്ടത്ര പരിചരണം കൊടുക്കാതിരുന്നാൽ അസ്ഥികൾക്കു തേയ്മാനവും ചലനശേഷിക്കുറവും ഉണ്ടാകാം. അസുഖം പഴകുന്തോറും സന്ധികൾ ഉറച്ചുപോയി നടക്കാനാകാത്ത വിധം കിടപ്പിലാകാം. ദീർഘനേരം നിന്ന് ജോലി ചെയ്യുന്നവരിലും മുട്ടുകൾക്ക് താങ്ങാൻ കഴിയുന്നതിനുമപ്പുറം ഭാരക്കൂടുതലുള്ളവർക്കും നാൽപതിനോട് അടുക്കുമ്പോൾ മുട്ടുവേദന പിടിപെടാം. ഇത്തരം വേദനകൾ പൂർണമായി മാറ്റാൻ കഴിയില്ലെങ്കിലും ഒരു പരിധിവരെ തടഞ്ഞു നിർത്താൻ സാധിക്കും.

സന്ധികളിലെ തേയ്മാനം

ഏത് വേദനയാണെങ്കിലും അത് തേയ്മാനത്തിന്റേതാകാം എന്ന പൊതുവായ നിഗമനത്തിലേക്കാണ് മിക്ക സ്ത്രീകളും എത്തിചേരുക. എന്നാൽ ഓരോ വേദനയ്ക്കും അതിന്റേതായ കൃത്യമായ കാരണങ്ങളും വ്യത്യസ്തങ്ങളായ ചികിത്സകളും ഉണ്ട്. ചിലപ്പോൾ വലിയ രോഗങ്ങളുടെ ലക്ഷണങ്ങളായും സന്ധിവേദനകൾ വരാം.

pain632886

എന്താണ് തേയ്മാനം?

നടക്കുമ്പോൾ സന്ധികളിൽ വേദനയോ മരവിപ്പോ അനുഭവപ്പെടുക, അധികനേരം അനങ്ങാതിരുന്നിട്ട് വീണ്ടും നടക്കുമ്പോള്‍ സന്ധികളിൽ വേദനയനുഭവപ്പെടുക, കൈ മടക്കുമ്പോഴും കാലു മടക്കുമ്പോഴും പിടിത്തവും വേദനയും അനുഭവപ്പെടുക എന്നിവയെല്ലാം തേയ്മാനത്തിന്റെ ലക്ഷണങ്ങളാണ്. നമ്മുടെ സന്ധിയുടെ കവചത്തിനുള്ളില്‍ രണ്ട് അസ്ഥികളുടെ അഗ്രഭാഗങ്ങളെ തരുണാസ്ഥി (കാർട്ടിലേജ്) കൊണ്ട് ആവരണം ചെയ്തിട്ടുണ്ട്. മിനുസമാർന്നതും ഇലാസ്തികതയുള്ളതുമായ ഈ ആവരണമാണ് മർദത്തെ എല്ലാ അസ്ഥികളിലും സമമായി വ്യാപിപ്പിക്കുന്നതും ഇതിലൂടെ അസ്ഥികൾ തമ്മിൽ കൂട്ടി ഉരയുന്നത് തടയുന്നതും. ഈ കാർട്ടിലേജുകളിലുണ്ടാകുന്ന തേയ്മാനമാണ് പൊതുവേ കൂടുതൽ പേരിലും കണ്ടു വരുന്നത്.

കാർട്ടിലേജിന്റെ ബലം കുറയുകയും  കൂടുതൽ  പരുപരുത്തതാകുകയും ചെയ്യുന്നതോടെ എല്ലുകൾ തമ്മിൽ കൂട്ടി ഉരയും. ഇതുമൂലം അസ്ഥികളുടെ അഗ്രഭാഗങ്ങളിൽ വളർച്ചയും ഇതുവഴി സന്ധികൾ വീർത്ത് വേദനയും ഉണ്ടാകാം. പ്രായമേറിയവരിലാണ്  ഇതു  കൂടുതലും  കണ്ടുവരുന്നത്. അമിതഭാരമുള്ളവർക്കും ചെറുപ്പത്തിൽ സന്ധികളിൽ ചതവോ പൊട്ടലോ സംഭവിച്ചവർക്കും ഈ പ്രശ്നം വരാം. അ  സുഖത്തിന്റെ ആദ്യഘട്ടങ്ങളിൽ ചെറിയ വ്യായാമം കൊണ്ടും മരുന്നു കൊണ്ടും രോഗം ഭേദമാക്കാം,

വൈകി ചികിത്സ തേടുന്നവർക്ക് ജോയിന്റ് റീപ്ലേസ്മെ  ന്റ് ശസ്ത്രക്രിയ വേണ്ടിവരും. നാൽപതു വയസ്സിനു ശേഷം ശരീരഭാരം കുറച്ചാൽ ഈ രോഗം വരുന്നത് ഒരുപരിധി വരെ തടയാൻ കഴിയും.

ഉപ്പൂറ്റി വേദനയും ഗൗട്ടും അവഗണിക്കല്ലേ

ഉണർന്നെണീക്കുമ്പോഴുള്ള ആദ്യ ചുവടുകളിലെ വേദന തന്നെയാണ് രോഗത്തിന്റെ ലക്ഷണം. കാൽപാദങ്ങളിലെ ഫേഷ്യ പേശികൾ രാത്രി മുഴുവൻ റിലാക്സ്ഡ് ആയിരിക്കുകയും തറയിൽ ചവിട്ടുമ്പോൾ വലിഞ്ഞു മുറുകുന്നതുമാണ് പെട്ടെന്നുള്ള വേദനയുടെ കാരണം. ഉപ്പൂറ്റിക്കുള്ളിലെ അസ്ഥികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടും വേദന അനുഭവപ്പെടാം.  

∙ ഉപ്പൂറ്റിയുടെ അടിയിൽ മുള്ള് കുത്തുന്നതു പോലെയുള്ള വേദന. പലവിധ കാരണങ്ങൾകൊണ്ട് ഇത്തരം വേദനകൾ ഉണ്ടാകാം. ഉപ്പൂറ്റിയുടെ അടിയിലെ ഫാറ്റ്പാഡ് ജന്മനാ കുറവായിട്ടുള്ളവരിൽ, ഹൈപ്പോതൈറോയ്ഡിസം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവർക്കും ഇത്തരം വേദനകൾ കാണാറുണ്ട്.   

∙ ഉപ്പൂറ്റിയുടെ പുറകിലുള്ള കുതിഞരമ്പിന് നീർവീക്കം വരുമ്പോൾ ഉണ്ടാകുന്ന വേദനയാണ് മറ്റൊന്ന്. വേദനയ്ക്കൊപ്പം നീർക്കെട്ടു കൂടി ഉണ്ടെങ്കിൽ വൈകാതെ ഡോക്ടറെ കാണണം. ചിലരിൽ പാകമല്ലാത്ത പാദരക്ഷകൾ പതിവായി ഉപയോഗിക്കുന്നതിനാലും വേദനയുണ്ടാകാറുണ്ട്.  ഐസ്പായ്ക്ക് വയ്ക്കൽ, ക്രോസ് മസാജ്  പോലുള്ള ഫിസിയോതെറാപ്പി വ്യയാമങ്ങൾകൊണ്ട് ഇത്തരം വേദനയ്ക്ക് ഒരുപരിധിവരെ ആശ്വാസം ലഭിക്കും.

∙ പാദത്തിന്റെ അടിവശത്ത് നീർക്കെട്ടും കാൽ നിലത്തുകുത്താൻ കഴിയാത്ത തരത്തിലുള്ള വേദനയും പലരെയും അലട്ടുന്ന പ്രശ്നമാണ്.

 ദീർഘനേരം നിൽക്കേണ്ടി വരുന്നവർക്ക് ഈ വേദന എളുപ്പത്തിൽ പിടിപെടാം. ഈ സാഹചര്യത്തിൽ എല്ലിന് പ്രശ്നമുണ്ടോ എന്ന് കണ്ടെത്തണം. ഉപ്പൂറ്റിയുടെ ഭാഗ ത്ത് വേണ്ട രീതിയിൽ മൃദുത്വമുള്ള പാദരക്ഷകൾ ഉപയോഗിച്ചാൽ അല്‍പം ആശ്വാസം ലഭിക്കും. പകൽ കൂടുതൽ നടന്നാൽ വൈകുന്നേരങ്ങളിൽ ഇത്തരം വേദനയുടെ കാഠിന്യമേറും.

∙ കാലിന്റെ പെരുവിരലിൽ കഠിനമായ വേദനയനുഭവപ്പെടുകയാണെങ്കിൽ അത് ഗൗട്ട് പെയിനാണ്. അർധരാത്രിയിൽ ഉറക്കത്തിനിടയിൽ പോലും ഗൗട്ട് വേദന അനുഭവപ്പെടാം. തവിട് അടങ്ങിയ ഭക്ഷണങ്ങൾ, റെഡ്മീറ്റ് എന്നിവ ഇത്തരക്കാർ പൂർണമായി ഒഴിവാക്കണം

pain00631

വിട്ടുമാറാതെ കൈ വേദന

നാൽപതുകളിലേക്കു കയറിക്കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകളെ അലട്ടുന്ന പ്രശ്നമാണ് തോൾ വേ ദന (ഫ്രോസൺ ഷോൾഡേഴ്സ്). ആദ്യം വേദനയായി തുട ങ്ങി പിന്നീട് കൈകളിലേക്കു മരപ്പായി മാറും. തോളിലെ പേശികൾ ഉറച്ചു പോകുന്നതുകൊണ്ടാണ് ഇത് ഉണ്ടാകുന്നത്.  പ്രമേഹം ഉള്ളവരിൽ ഇത് കൂടുതലായിരിക്കും. 

ലക്ഷണങ്ങൾ

∙ കൈക്ക് ബലക്കുറവും കയ്യുടെ ചലനത്തിന് ബുദ്ധിമുട്ടും അനുഭവപ്പെടുക.

∙ ഭാരം ഉയർത്തുമ്പോൾ തോളുകൾക്കിടിയിൽ മിന്നൽപോലെ വേദനയുണ്ടാകും.

∙ മുടി ചീകുക, പുറം തോർത്തുക തുടങ്ങിയവ ചെയ്യുമ്പോള്‍ പെട്ടെന്ന് വേദനയും കൊളുത്തലും അനുഭവപ്പെടുക.

∙ ഒരു വശത്തേക്ക് ചെരിഞ്ഞു കിടന്നുറങ്ങുമ്പോൾ കൈ ക ഴച്ചുള്ള വേദന.

∙ ചെറിയ വീഴ്ചകളിൽ പോലുമുണ്ടാകുന്ന നീർക്കെട്ടും ഉള്ളി ൽ മുള്ളുകുത്തുന്ന രീതിയിലുള്ള വേദനയും.  

ഇത്തരം വേദനകൾക്ക് തുടക്കത്തിൽ  തന്നെ  ചികിത്സ തേടണം. അല്ലെങ്കിൽ തോൾ സന്ധിയുടെ സ്ഥായിയായ ചലന വൈകല്യത്തിലേക്കും മസിലുകളുടെ ബലക്കുറവിനും ക്രമേണ തോളിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് പേശികളും സ  ന്ധികളും ജീർണിക്കുന്ന അവസ്ഥയിലേക്കും എത്തും.

കൈക്കുഴ വേദന

കൈക്കുഴകളിൽ തുടങ്ങി പിന്നീട് കൈപ്പത്തികളിലേക്ക് വ്യാപിക്കുന്ന വേദന ഇടയ്ക്കിടെ വന്നു പോകാറുണ്ടോ? ഈ വേദന പിന്നീട് മരവിപ്പായും കൈകടച്ചിലായും അതിന്റെ മൂർധ     ന്യത്തിൽ എത്തുമ്പോഴായിരിക്കും ഇത് ഗൗരവമുള്ളതാണല്ലോ എന്ന് തിരിച്ചറിയുന്നത്.

എഴുത്ത് ജോലികൾ ചെയ്യുന്നവർ, കൈത്തുന്നൽ ചെയ്യുന്നവർ, ടൈപ്പ്റൈറ്റിങ് നടത്തുന്നവർ എന്നിവർക്കാണ് കൂടുതലും ഇത്തരം വേദനകൾ ഉണ്ടാകുന്നത്. ആദ്യമാദ്യം ഉണ്ടാകുന്ന വേദനയെ അവഗണിക്കുകയും പിന്നീട് കൈകള്‍ മരവിപ്പോടു കൂടി പ്രവർത്തനം നിർത്തുകയും ചെയ്യുമ്പോഴാകും പലരും പ്രതിവിധി തേടുന്നത്.

∙ വേദന മാറും വരെ കൈകൾക്ക് വിശ്രമം നൽകണം. തുടർച്ചയായി ജോലി ചെയ്യുമ്പോൾ ഇടയ്ക്കിടെ വിരലുകൾ അനക്കുകയും വിരലുകൾ പരസ്പരം കോർത്ത് ഇരുവശങ്ങളിലേക്കും കറക്കുകയും വേണം.

∙ ആഴ്ചയിലൊരിക്കൽ  ഫിസിയോതെറപി ചെയ്യാം.

∙ ഐസ് കട്ടയോ തണുത്ത വെള്ളമോ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് വേദനയിൽ നിന്ന് തൽക്കാല ആശ്വാസം ലഭിക്കാ ൻ സഹായിക്കും.

∙ വൈറ്റമിൻ ഡിയുടെ  കുറവാണ് മറ്റൊരു പ്രധാന പ്രശ്നം. മെനോപ്പോസിനോട് അടുക്കുന്തോറും സ്ത്രീകളെ ഈ പ്രശ്നം അലട്ടാം. ഡോക്ടറുടെ നിർദേശ പ്രകാരം വൈറ്റമിൻ ടാബ്‌ല റ്റുകൾ കഴിക്കാം. രാവിലെയും വൈകിട്ടും  അൽപം  വെയിലേ ൽക്കുന്നതും നല്ലതാണ്.

വിവരങ്ങൾക്കു കടപ്പാട്: ഡോ. വർഗ്ഗീസ് എം. ടി, ഓർത്തോ പീഡിക്സ് വിഭാഗം, ഗവൺമെന്റ് മെഡിക്കൽ കോളജ്, എറണാകുളം, പ്രഫ. ഡോ. ജേക്കബ് കെ. ജേക്കബ്, പ്രഫസർ ഒഫ് ഇന്റേണൽ മെഡിസിൻസ്, ഗവൺമെന്റ് മെഡിക്കൽ കോളജ്, എറണാകുളം