Thursday 06 August 2020 12:57 PM IST : By സ്വന്തം ലേഖകൻ

വയർ കുറയ്ക്കാനുള്ള ‘കുന്ത്രാണ്ടം’ കണ്ടുപിടിച്ച സന്തോഷത്തിലാ ഈ മിടുമിടുക്കൻ; വൈറലായി വിഡിയോ

bbftdtdtf776543

സോഷ്യൽ മീഡിയയെ വരെ ഞെട്ടിച്ച ഒരു ‘കണ്ടുപിടിത്ത’ത്തിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വയർ കുറയ്ക്കാനുള്ള ‘കുന്ത്രാണ്ടം’ കണ്ടുപിടിച്ച ഒരു കൊച്ചുമിടുക്കനാണ് സൈബർ ലോകത്ത് ചിരി പടർത്തുന്നത്. ടിക് ടോക് മലയാളം ഫെയ്‌സ്ബുക് പേജിലൂടെ പങ്കുവച്ച വിഡിയോ ലക്ഷം പേരാണ് കണ്ടത്. ഒമ്പതിനായിരത്തിൽ പരം ഷെയറുകളും മൂവ്വായിരത്തിനടുത്ത് കമന്റുകളും 76000 ത്തിൽ കൂടുതൽ ലൈക്കുകളും ഈ വിഡിയോയ്ക്ക് ലഭിച്ചു.

"എന്റെ പൊന്നോ എത്രയും വേഗത്തിൽ സ്കൂൾ ഒന്ന് തുറന്നെങ്കിൽ മതിയായിരുന്നു. ഇന്ന് വയർ കുറയാൻ ഉള്ള കുന്ത്രാണ്ടം ഉണ്ടാക്കി, നാളെ ശ്വാസംമുട്ടിന്റെ ഉണ്ടാക്കില്ലെന്ന് ആരു കണ്ടു... സൂപ്പർ", "പഴയകാല ഉമ്മമാർ ആണെങ്കിൽ പറയും പൊയ്ക്കോ ചെർക്കാ ഇജ്ജ് മൻസമ്മാരെ കാലിയാക്കണ്ടാന്ന്.. പക്ഷെ, ന്യൂജനറേഷൻ കലക്കി മോനെ... എല്ലാ ഭാവുകങ്ങളും നേരുന്നു.", "വെജിറ്റബിൾ കട്ടർ കണ്ടുപിടിച്ചതും ഈ ബുദ്ധിമാൻ അല്ലേ... അപ്പോ ഇതൊട്ടും മോശമായിട്ടില്ല... മിടുക്കൻ." -എന്നിങ്ങനെ പോകുന്നു വിഡിയോയ്ക്ക് താഴെയുള്ള രസികൻ കമന്റുകൾ. 

Tags:
  • Spotlight
  • Social Media Viral