Wednesday 15 May 2024 04:38 PM IST : By സ്വന്തം ലേഖകൻ

തലച്ചോർ കാർന്നു തിന്നുന്ന അമീബിയ ബാധിച്ചു: ജീവനുവേണ്ടി മല്ലിട്ട് 5 വയസുകാരി: നില ഗുരുതരം

491089598 പ്രതീകാത്മക ചിത്രം

വെള്ളത്തിലൂടെ ശരീരത്തിലേക്ക് കയറുന്നബ്രെയിൻ ഈറ്റിങ് അമീബിയ ബാധിച്ച് അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറത്താണ് സംഭവം. മൂന്നുയൂർ കളിയാട്ടമുക്ക് സ്വദേശിയായ കുട്ടിയെയാണ് നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രോഗ ലക്ഷണങ്ങളെ തുടർന്ന് മേയ്‌ പത്തിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കടലുണ്ടി പുഴയിൽ കുളിച്ചതിന് ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്. കുട്ടി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.  

ഒഴുക്കില്ലാത്ത ജലാശയത്തിലാണ് അമീബ കാണപ്പെടുന്നത്. രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ലെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു.