Thursday 20 September 2018 03:05 PM IST : By സ്വന്തം ലേഖകൻ

ഒരമ്മയ്ക്ക് മൂന്ന് പെൺമക്കൾ, 18 വർഷങ്ങൾക്ക് ശേഷം മൂത്ത മകൾക്ക് സംഭവിച്ചത് !

p

മുകളിൽ കൊടുത്തിരിക്കുന്ന രണ്ട് കാലഘട്ടങ്ങളിലെ രണ്ട് ചിത്രങ്ങൾ നോക്കുക. പഴയ ചിത്രം ഒരു അമ്മയും മൂന്ന് പെൺമക്കളും കടൽതീരത്ത് ഉല്ലാസ നിമിഷങ്ങൾ പങ്കിടുന്നതിനിടയിൽ പകർത്തിയത്. രണ്ടാമത്തേത് 18 വർഷങ്ങൾക്ക് ശേഷം അതേ അമ്മയും മക്കളും അതേ കടൽതീരത്ത് വീണ്ടും പോസ് ചെയ്തത്. ഇപ്പോൾ ഒരു ചെറിയ ആശയക്കുഴപ്പം തോന്നുന്നുണ്ടോ. ആദ്യത്തേതിൽ മൂന്ന് പെൺമക്കൾ, അവർ തന്നെ രണ്ടാമത്തേതിലും എന്ന് പറഞ്ഞിട്ട് പുതിയ ചിത്രത്തിൽ അമ്മയൊടൊപ്പം രണ്ട് പെൺമക്കളും ഒരു മകനുമാണല്ലോ. അതേ പതിനെട്ട് വർഷം മുൻപ് മകളായിരുന്ന അമ്മയുടെ മൂത്ത കുട്ടി ഇപ്പോൾ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ മകനായി മാറിയിരിക്കുന്നു.

പുരുഷനായി മാറിയ കുട്ടി ബ്രസീലുകാരൻ ഗബ്രിയേൽ സാന്റോസ് ആണ്. ഗബ്രിയേൽ തന്നെയാണ് ഈ സന്തോഷ മുഹൂർത്തം ഫേസ്ബുക്കിൽ പങ്ക് വച്ചത്.

pp

അമ്മ ഗ്ലൗസിനിയ ഒലിവെയ്റ , സഹോദരിമാരായ ബാർബറ സാന്റോസ് ,ലെറ്റീഷ്യ സാന്റോസ് എന്നിവരോടൊപ്പമായിരുന്നു ഈ ഓർമ്മ പുതുക്കൽ. പങ്കാളിയായ ഡയാന്ന സിൽവയോടൊപ്പം താമസിക്കുന്ന ഗബ്രിയേൽ ഒരു ജിം ട്രെയ്നറും മസ്സാജിങ് വിദഗ്ദ്ധനുമാണ്.