Wednesday 03 March 2021 04:05 PM IST : By സ്വന്തം ലേഖകൻ

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾ, ഹൃദയാഘാതത്തെ തുടർന്ന് നവവധു കുഴഞ്ഞുവീണ് മരിച്ചു; ആഘോഷം തീരും മുൻപേ ഖബറടക്കം!

matrimonialgg655fghh

കല്യാണം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്ന് യുവതി മരിച്ചു. മംഗളൂരു അഡയാറിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. ബീർപുഗുദ്ദെ ജമാഅത്ത് പ്രസിഡന്റ് അബ്ദുൾ കരീമിന്റെ മകളായ ലൈല അഫിയയാണ് (23) തിങ്കളാഴ്ച പുലർച്ചെ 2.45 ഓടെ മരണപ്പെട്ടത്. 

മൊത്ത പഴവിൽപ്പനക്കാരനായ മുബാറക്കാണ് വരൻ. അഡയാർ പള്ളിയിൽ വച്ച് വിവാഹ ചടങ്ങുകൾ നടന്നിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു മറ്റു ചടങ്ങുകൾ. നൂറുകണക്കിന് അതിഥികൾ പങ്കെടുത്ത അതേ ചടങ്ങിൽ ലൈലയുടെ ജ്യേഷ്ഠനും വിവാഹിതനായി. 

വിവാഹ ദിവസം അതീവ സന്തോഷവതിയായിരുന്നു ലൈല. പുലർച്ചെ 2.45 ഓടെ നെഞ്ചുവേദനയെക്കുറിച്ച് പറയുകയും നിലത്തു കുഴഞ്ഞുവീഴുകയുമായിരുന്നു. ബന്ധുക്കൾ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ലൈല മരണപ്പെട്ടിരുന്നു. 

Tags:
  • Spotlight