Monday 06 July 2020 12:10 PM IST : By സ്വന്തം ലേഖകൻ

തനിക്കായി കരുതിയ സ്വർണം കൊണ്ട് 10 പെൺകുട്ടികൾക്ക് പുതുജീവിതം; പൊന്നാണ് ഈ പെണ്ണ്; കുറിപ്പ്

bride ചിത്രത്തിന് കടപ്പാട്; സോഷ്യൽ മീഡിയ

ആഡംബര വിവാഹത്തിന്റെ കാലത്ത് ഇതാ നന്മ നിറഞ്ഞൊരു കല്യാണം. തന്റെ മാതാപിതാക്കൾ തനിക്ക് വേണ്ടി കരുതിവച്ചിരുന്ന സ്വർണം കൊണ്ട് പാവപ്പെട്ട 10 പെൺകുട്ടികൾക്ക് വിവാഹം നടത്തി കൊടുക്കാൻ മനസ്സുകാണിച്ച പെൺകുട്ടിയാണ് നന്മ കൊണ്ട് ഏവരുടേയും ഹൃദയം നിറയ്ക്കുന്നത്. സോഷ്യൽ മീഡിയയാണ് പേരറിയാത്ത ആ പെൺകുട്ടിയുടെ നന്മക്കഥ ലോകത്തോടു പങ്കുവച്ചത്. തന്റെ വിവാഹപ്പന്തലിൽവച്ചുതന്നെ അവരുടെ വിവാഹം നടത്തിക്കൊടുക്കാൻ മനസ്സ്‌ കാണിക്കുകയായിരുന്നു നവവധുവും പിതാവും. പെൺകുട്ടിയുടെ നന്മയ്ക്ക് പൂർണ്ണമനസ്സോടെ പിന്തുണ നൽകിയ ബന്ധുക്കളും നന്മയിൽ കണ്ണികളായി. ഹമീദ് അഴിക്കോട് എന്ന വ്യക്തിയാണ് അനുകരണീയമായ ഈ മാതൃകയുടെ കഥ ലോകത്തെ അറിയിച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

തന്റെ മാതാപിതാക്കൾ തനിക്ക് വേണ്ടി കരുതിവച്ചിരുന്ന സ്വർണം കൊണ്ട് പാവപ്പെട്ട 10 പെൺകുട്ടികൾക്ക് വിവാഹം നടത്തി കൊടുക്കാൻ മനസ്സുകാണിക്കുകയും, തന്റെ വിവാഹപ്പന്തലിൽവച്ചുതന്നെ അവരുടെ വിവാഹം നടത്തിക്കൊടുക്കാൻ മനസ്സ്‌ കാണിക്കുകയും ചെയ്ത വിശാലമനസ്കയായ ഒരു പെൺകുട്ടിയും..
മകളുടെ ആഗ്രഹത്തിന് പൂർണ്ണമനസ്സോടെ സമ്മതം നൽകിയ മാതാപിതാക്കളും..

വിവാഹം ആഡംബരമാക്കാൻ ആളുകൾ മത്സരിക്കുന്ന ഇക്കാലത്ത് നന്മ നിറഞ്ഞ മനസ്സുള്ള ഈ പെൺകുട്ടിയും മാതാപിതാക്കളും എല്ലാവർക്കും മാതൃകയാകട്ടെ ... ❤️❤️❤️

നന്മനിറഞ്ഞ ആ പെൺകുട്ടിക്കും കുടുംബത്തിനും എല്ലാവിധ പ്രാർത്ഥനാശംസകളും. ... ❤️❤️❤️❤️❤️