Monday 16 December 2019 10:50 AM IST : By സ്വന്തം ലേഖകൻ

വിവാഹദിനത്തിലും പതിവ് തെറ്റിച്ചില്ല, അനിയത്തിക്കുട്ടിയെ തോളിലേറ്റി ഏട്ടന്‍! ഹൃദയം കവർന്ന് വിഡിയോ

bro-sis66ggh

സ്വന്തം വിവാഹദിനത്തിലും ഏട്ടൻ ആ പതിവ് തെറ്റിച്ചില്ല. അരയ്ക്ക് താഴേക്ക് തളര്‍ന്നുപോയ അനിയത്തിക്കുട്ടിയെ തോളിലേറ്റിയാണ് വിവാഹ മണ്ഡപത്തിലും ഏട്ടനെത്തിയത്. വരന്റെ വേഷത്തിൽ കുഞ്ഞുപെങ്ങളെ നെഞ്ചിലേറ്റി നടക്കുന്ന സഹോദരന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഹൃദയം കവരുന്നത്. മീനുവും സഹോദരൻ മനു എന്ന ഹരിപ്രസാദുമാണ് വിഡിയോയിലെ താരങ്ങൾ. 

മനുവിന്റെ വിവാഹനിശ്ചയ ദിനത്തില്‍ മീനുവിനെ എടുത്തുനടക്കുന്ന ദൃശ്യങ്ങളാണ് മുൻപ് സോഷ്യൽ മീഡിയയിൽ തരംഗമായത്. 28 വര്‍ഷമായി കുഞ്ഞുപെങ്ങളെ ഈ ഏട്ടൻ തോളിലേറ്റി നടക്കാൻ തുടങ്ങിയിട്ട്. പെങ്ങളെ തന്റെ ശരീരത്തിലല്ല, നെഞ്ചിലേറ്റിയാണ് നടക്കുന്നതെന്ന് ഹരിപ്രസാദ് വിവാഹനിശ്ചയ ദിവസം പ്രതികരിച്ചിരുന്നു.

തിരുവനന്തപുരം സ്വദേശിയായ ഹരിപ്രസാദ് ഡ്രൈവറാണ്. പട്ടം വാര്‍ഡ് കൗണ്‍സിലര്‍ രമ്യ രമേശിനെയാണ് ഹരി വിവാഹം ചെയ്തത്. ഒരുകൂട്ടം ചെറുപ്പക്കാര്‍ സമ്മാനിച്ച ഇലക്ട്രിക് വീല്‍ ചെയറില്‍ ഇരുന്നാണ് മീനു ഏട്ടന്റെ വിവാഹം കണ്ടത്. ഹൃദ്യമായ വിഡിയോ കാണാം; 

Tags:
  • Spotlight
  • Social Media Viral