Saturday 07 December 2019 03:13 PM IST : By സ്വന്തം ലേഖകൻ

എന്നുമീ ഏട്ടന്റെ ചിങ്കാരി! ചങ്കുപിടഞ്ഞ് പൊന്നാങ്ങളയുടെ പാട്ട്, കല്യാണനാളിൽ ഈറനണിഞ്ഞ് പെങ്ങളൂട്ടി; വിഡിയോ

crying

ആങ്ങളമാരുടെ ചങ്കുപിടയുന്നൊരു ദിവസമുണ്ട്. കളിച്ചും ചിരിച്ചും കുറുമ്പു കാട്ടിയും നമുക്കൊപ്പമുണ്ടായിരുന്ന പെങ്ങളൂട്ടി കതിർമണ്ഡപത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന ദിവസം. കൂടപ്പിറപ്പിന്റെ കല്യാണം നൽകുന്ന സന്തോഷത്തിനൊപ്പം അവളെ വിട്ടുപിരിയുന്ന വേദനയും ഓരോ പൊന്നാങ്ങളമാരുടേയും മുഖത്തു നിന്നും വായിച്ചെടുക്കാനാകും.

ഇവിടെയിതാ സങ്കടം ഉള്ളിലൊതുക്കി പാട്ടു പാടുന്നൊരു പൊന്നാങ്ങളയാണ് ഏവരേയും കരയിപ്പിക്കുന്നത്. പെങ്ങളുടെ വിവാഹ നാളിന്റെ തലേന്നാൾ പെങ്ങളെയോർത്ത് മധുരോതാരമായി പാടുകയാണ്. വെണ്ണിലാ കൊമ്പിലെ രാപ്പാടി...എന്നും ഈ ഏട്ടന്റെ ചിങ്കാരി എന്ന് പാടുമ്പോൾ കണ്ണുനീർ തുടയ്ക്കുന്ന പെങ്ങളൂട്ടിയേയും അടുത്ത് കാണാം. ‘അനിയത്തിയുടെ കല്യാണ തലേന്ന് ആണ്.. പാടാൻ തുടങ്ങിയപ്പോൾ അവൾ കരയാൻ തുടങ്ങി. എനിക്കും കരച്ചിൽ വരും എന്നറിയാവുന്നത് കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കിയതേ ഇല്ല. ??)’– വിഡിയോ പങ്കുവച്ച് ചേട്ടന്റെ വാക്കുകൾ.

എന്തായാലും കണ്ണിൽ നനവു പടരുന്ന ഈ വിഡിയോ സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു.