Thursday 14 February 2019 01:01 PM IST : By സ്വന്തം ലേഖകൻ

‘തേച്ചിട്ടു’ പോയവരുടെ ഫൊട്ടോ കത്തിക്കുക, ശേഷം മധുരം കഴിക്കുക; വാലന്റൈൻസ് ഡേയിൽ പ്രണയപരാജയം ആഘോഷമാക്കി കഫേ

photo

ലോകം മുഴുവൻ പ്രണയ മഴയിൽ നനയുമ്പോൾ അതിൽ നിന്നെല്ലാം അകലെമാറി നിൽക്കുന്ന രണ്ട് കൂട്ടരുണ്ട്. ‘സിംഗിളായി’ നടക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നതാണ് ആദ്യത്തെ വിഭാഗം. നഷ്ട പ്രണയത്തിന്റെ കയ്പേറിയ ഓർമകൾ നെഞ്ചിലേറ്റി വേദനയോടെ കാലം കഴിക്കുന്നവരാണ് രണ്ടാമത്തെ കൂട്ടർ.

കമിതാക്കൾക്കു വേണ്ടി ഈ സുന്ദര ദിനത്തിൽ ഹോട്ടലുകളും ഹോളിഡേ ഡെസ്റ്റിനേഷനുകളും തങ്ങളുെട വാതിലുകൾ തുറന്നിടുമ്പോൾ ഇതാ വ്യത്യസ്ത സമീപനവുമായി ഒരുഹോട്ടൽ. പ്രണയം തകർന്ന് പാളീസായവർക്കു വേണ്ടിയാണ് ബെംഗളുരുവിലെ ഈ ഹോട്ടലുള്ളത്. പ്രണയനഷ്ടത്തിൽ തകർന്നിരിക്കുകയാണെങ്കിൽ സങ്കോചമേതുമില്ലാതെ ഹോട്ടലിലേക്ക് പോകാം.

ബെംഗളൂരുവിലെ റൗണ്ട് അപ് കഫേയിലാണ് പ്രണയം തകർന്നവർക്കായി മികച്ച ഒാഫറുകൾ കാത്തിരിക്കുന്നത്. ഇൗ ദിനം കഫേയിെലത്തുന്നവർക്ക് ഭക്ഷണശേഷമുള്ള മധുരപലഹാരം സൗജന്യമായി കിട്ടും. അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ പഴയ കാമുകിയുടേയോ കാമുകന്റെയോ ചിത്രം കഫേയിൽ വച്ച് കത്തിച്ചുകളയണം. ഇങ്ങനെ ചെയ്താൽ മധുരപലഹാരങ്ങൾ കഫേയിൽ നിന്നും സൗജന്യമായി ലഭിക്കും. 

കഫേയുടെ ഇൗ വേറിട്ട പരസ്യവും ആശയവും നിമിഷങ്ങൾ കൊണ്ട് സോഷ്യൽ ലോകത്തും വൈറലായി. പ്രണയിക്കുന്നവർക്കും കഫേയിൽ ഫോട്ടോഷൂട്ടിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇൗ പ്രണയദിനം ഇൗ കഫേയിൽ പോകുെമന്ന കമന്റുമായി പ്രണയിക്കുന്നവരും പ്രണയം തകർന്നവരും രംഗത്തെത്തിയിട്ടുണ്ട്.