Friday 21 September 2018 10:08 AM IST : By സ്വന്തം ലേഖകൻ

നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം ഇന്ന്; എറണാകുളത്തു പൊതുദര്‍ശനം

captain-raju-ee

അന്തരിച്ച നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം ഇന്ന്. മൃതദേഹം ഇന്നു രാവിലെ പാടിവട്ടം പാന്‍ജോസ് അപ്പാര്‍ട്‌മെന്റിലും തുടര്‍ന്ന് എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിനു വച്ചു. രമേശ് ചെന്നിത്തല, ബെന്നി ബെഹനാന്‍, ഇന്നസെന്റ്, വിനയന്‍, സുരേഷ് ഗോപി, മനോജ് കെ ജയന്‍, ജനാര്‍ദനന്‍, ലാലു അലക്‌സ്, ഹരിഹരന്‍, എസ്.എന്‍. സ്വാമി, സിബി മലയില്‍, ടിനി ടോം, ബാബു രാജ്, ഇടവേള ബാബു, മോഹന്‍ രാജ്, ടോണി, കലാഭവന്‍ ഹനീഫ്, ബ്ലെസി, ബൈജു കൊട്ടാരക്കര, മാര്‍ത്താണ്ഡന്‍, പിസി ചാക്കോ, ജോസ് തെറ്റയില്‍, ബെഞ്ചമിന്‍ കോശി, ടോണി ചമ്മണി, കെ. ബാബു തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

captain-raju-ekm.jpg.image.784.410

പത്തു മണിക്കു ശേഷം സ്വദേശമായ പത്തനംതിട്ടയിലേക്കു കൊണ്ടുപോകുന്ന വഴി ആലപ്പുഴയില്‍ ക്യാപ്റ്റന്റെ പ്രിയപ്പെട്ട ഭക്ഷണശാലയായ ബ്രദേഴ്‌സ് ഹോട്ടലില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി അല്‍പനേരം നിര്‍ത്തും. ഒന്നരയോടെ പത്തനംതിട്ടയില്‍ എത്തിച്ചു മാക്കാംകുന്ന് സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ 3.30 വരെ പൊതുദര്‍ശനത്തിനു വയ്ക്കും. 3.45 മുതല്‍ 4.15 വരെ ഓമല്ലൂരിലെ ബന്ധുവീട്ടില്‍. അഞ്ചിനു പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കരിക്കും.

captain-innocent.jpg.image.784.410