Tuesday 11 September 2018 11:32 AM IST : By സ്വന്തം ലേഖകൻ

പൂച്ചയെ കണ്ടെത്തിയാൽ പതിനായിരം രൂപ സമ്മാനം; കാണാതായ വളര്‍ത്തുപൂച്ചയെ തേടി പരസ്യം

cat

പൂച്ചയെ ചാക്കിൽ കെട്ടി പുഴകടത്തി എന്നൊക്കെ പറയുന്നത് പണ്ട്. ഇപ്പോൾ കാണാതായ പ്രിയപ്പെട്ട പൂച്ചയെ തേടി പത്രത്തിൽ പരസ്യം നൽകിയിരിക്കുകയാണ് ഒരു കുടുംബം. തിരുവനന്തപുരം മലയന്‍കീഴിലെ ശാസ്താനഗറില്‍ നിന്നുമാണ് പൂച്ചയെ കാണാതായത്. കണ്ടു കിട്ടുന്നവർ അറിയിക്കുക എന്ന് മാത്രമല്ല, കണ്ടെത്തിക്കൊടുക്കുന്നവർക്ക് 1000 രൂപ സമ്മാനത്തുകയും വാഗ്ദാനം ചെയ്തിട്ടുണ്ട് ഈ പൂച്ച സ്നേഹികളുടെ കുടുംബം.

ഓമനയായി വീട്ടില്‍ വളര്‍ത്തിയ പൂച്ചയെ കഴിഞ്ഞ മാസം 31 മുതല്‍ക്കാണ് കാണാതായത്. പൂച്ചയെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ ഇതാണ്: മങ്ങിയ വെളളനിറം, രണ്ട് വയസ് പ്രായമുള്ള പൂച്ചയുടെ ഇരു താടിയിലേയും ഒരോ കോമ്പല്ലുകള്‍ കൊഴിഞ്ഞുപോയിട്ടുണ്ട്. പൂച്ചയെ എവിടെയെങ്കിലും കണ്ടാല്‍ 9447228321 എന്ന നമ്പരിലേക്ക് വിളിക്കാനാണ് പരസ്യം.