Friday 19 June 2020 04:23 PM IST : By സ്വന്തം ലേഖകൻ

കൃത്യമായി ഫീസ് അടച്ചില്ല; വിദ്യാർഥികൾക്ക് ഓണ്‍ലൈന്‍ ക്ലാസുകൾ നിഷേധിച്ച് സ്കൂള്‍ മാനേജ്മെന്റുകളുടെ പ്രതികാരം!

cbse-2332fees

ഫീസ് അടവില്‍ കുടിശ്ശിക വരുത്തിയെന്ന കാരണം പറഞ്ഞ് വിദ്യാർഥികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിഷേധിച്ച് ചില സ്കൂള്‍ മാനേജ്മെന്റുകള്‍. കുട്ടികളുടെ ക്ലാസുകള്‍ നഷ്ടപ്പെടുന്നതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കടുത്ത മനോവിഷമത്തിലാണ്. കോവിഡ് പ്രതിസന്ധിയിൽ ഫീസടയ്ക്കാന്‍ സാവകാശം ആവശ്യപ്പെട്ടെങ്കിലും സ്കൂള്‍ അധികൃതര്‍ വഴങ്ങിയില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. 

ക്ലാസ് നഷ്ടമാകുന്നതിന്റെ കാരണം ഒട്ടുമിക്ക കുട്ടികൾക്കും അറിയില്ല. സ്വകാര്യ സിബിഎസ്‌സി സ്കൂളുകളാണ് ഫീസ് കുടിശ്ശിക കാരണമാക്കി വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നിഷേധിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ മാത്രമല്ല, സംസ്ഥാനത്തുടനീളം ഇത്തരം പ്രശ്നം അഭിമുഖീകരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പഠനം നിഷേധിക്കപ്പെട്ട ഒരു വിദ്യാര്‍ഥിയുടെ അമ്മ പ്രതികരിക്കുന്നു; 

Tags:
  • Spotlight