Friday 29 November 2024 05:21 PM IST : By സ്വന്തം ലേഖകൻ

എലഗന്റ് ലുക്കും സ്റ്റൈലുമാണോ വേണ്ടത്?; കാലാതീതമായ ഡിസൈനുകളുമായി ചരഖ് ദിന്‍

974-24 CD banner ads Creatives Aug 2024

മുംബൈയുടെ തിരക്കേറിയ ഹൃദയഭാഗത്ത് ചരഖ് ദിന്‍ പ്രൗഢിയോടെ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. കാലാതീതമായ സ്റ്റൈലിനും സമാനതകളില്ലാത്ത ക്വാളിറ്റിക്കും പര്യായമായ ബ്രാൻഡ്! സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് ചരഖ് ദിനിന് ലോയൽ കസ്റ്റമർ നിരയിലുള്ളത്. പുരുഷന്മാർക്കുവേണ്ട ഡിസൈൻ പുതുമകളും ലാളിത്യവും മിതമായ വിലയിൽ ലഭ്യമാക്കുന്ന ഏറ്റവും ഡിമാന്റേറിയ ബ്രാൻഡ് കൂടിയാണിത്. ചരഖ് ദിന്‍ സ്റ്റോർ സന്ദർശിച്ചിട്ടുള്ളവരാരും നിരാശരായി മടങ്ങേണ്ടി വന്നിട്ടില്ല. വിപുലമായ പുതിയ കളക്‌ഷൻ ഇവിടെ എപ്പോഴും റെഡിയാണ്.

നാലു നിലകളിലായി 10,000 ചതുരശ്ര അടി വിസ്തൃതിയുള്ള സ്റ്റോർ ആരെയും ആകർഷിക്കും. ഏതു സമയത്തും, 25000 വ്യത്യസ്ത ഡിസൈനുകളിലുള്ള ഷർട്ടുകളുടെ അമ്പരപ്പിക്കുന്ന ശേഖരം ഇവിടെ വിൽപനയ്ക്കുണ്ടാകും. ഐക്കണിക് മുംബൈ സ്റ്റോർ സന്ദർശിക്കാൻ കഴിയാത്തവർക്ക്, www.cdshirts.com എന്ന വെബ്സൈറ്റിലൂടെ അതേ ഷോപ്പിങ് അനുഭവം നേടാവുന്നതാണ്. ഒരു ക്ലിക്ക് മാത്രം ദൂരത്തിൽ തടസ്സങ്ങളില്ലാത്ത ഓൺലൈൻ ഷോപ്പിങ് ചരഖ് ദിനിന്റെ ഡിസൈനുകളെല്ലാം നിങ്ങളുടെ വിരൽത്തുമ്പിലേക്കു കൊണ്ടുവരുന്നു.

ചരഖ് ദിനിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ തനതായ ഡിസൈൻ പ്രക്രിയയാണ്. നാലു ഡിസൈനർമാരുടെ സംഘം ദിവസവും 100 സ്റ്റൈലുകളാണ് ചെയ്തെടുക്കുന്നത്. അതിൽ 20 മുതൽ 25 എണ്ണം മാത്രമേ ബ്രാൻഡിന്റെ കർശനമായ ഡിസൈൻ, ക്വാളിറ്റി മാനദണ്ഡങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്നുള്ളൂ. മികവിനോടുള്ള ഈ പ്രതിബദ്ധത, ഉപഭോക്താവിന് ഏറ്റവും നല്ല ഉത്പന്നം നൽകണമെന്നുള്ള മൂല്യബോധത്തിൽ അടിയുറച്ചതാണ്. അതുകൊണ്ടു തന്നെ അത്രയേറെ മൂല്യമുണ്ട് ഓരോ ഷർട്ടിലും പ്രകടമാകുന്ന ചരഖ് ദിൻ സിഗ്നേച്ചറിനും!

സ്റ്റൈലിഷ് മാത്രമല്ല എല്ലാ അവസരങ്ങൾക്കും വ്യക്തിത്വങ്ങൾക്കും യോജിച്ച രീതിയിൽ വൈവിധ്യമാർന്ന കളക്‌ഷനാണ് ചരഖ് ദിനിന്റേത്. ക്ലാസിക് ബിസിനസ്സ് ഷർട്ടുകൾ മുതൽ ഫങ്‌കി പാർട്ടി വെയർ വരെ ഇതിലുണ്ട്. സ്ലിം ഫിറ്റ് സിലൗട്ടുകൾ, ഡിറ്റോ ഷോർട്ട് ഷർട്ടുകൾ, ഇട്ടുട്ടു കൂൾ ടീസ് എന്നിങ്ങനെ ചരഖ് ദിനിൽ എല്ലാവർക്കും യോജിച്ചതെന്തെങ്കിലും കിട്ടാതിരിക്കില്ലെന്നുറപ്പ്. നിറങ്ങൾ, ക്രിയാത്മകമായ പാറ്റേണുകൾ എന്നു തുടങ്ങി ഹൂഡുകൾ, ഫ്ലാപ്പുകൾ, വേറിട്ട ബട്ടണുകൾ, ആകർഷകമായ പോക്കറ്റുകൾ എന്നിങ്ങനെയുള്ള തനതായ ഡിസൈൻ ഘടകങ്ങളും ഈ സ്റ്റൈലുകളിലുണ്ട്. ഇവയെല്ലാം നിങ്ങളുടെ വാർഡ്രോബിനെ കൂടുതൽ ആകർഷകമാക്കുന്നു.

നിങ്ങൾ ഫോർമലായി വസ്ത്രം ധരിക്കുകയാണെങ്കിലും കാഷ്വൽ ഔട്ടിങ്ങിന് അല്ലെങ്കിൽ ഒരു പാർട്ടിക്ക് വേണ്ടിയാണെങ്കിലും ചരഖ് ദിനിൽ നിന്ന് സന്ദർഭത്തിനു യോജിച്ച വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനാകും. ഏഴു പതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന പാരമ്പര്യമുള്ള ബ്രാൻഡ്, പൈതൃകത്തെ സമകാലിക ഫാഷനുമായി ബന്ധിപ്പിച്ച് ഗുണനിലവാരത്തിന്റെയും പുതുമയുടെയും ലക്ഷ്യസ്ഥാനമെന്ന പേര് നേടിയെടുത്തു. ഐക്കണിക് സ്റ്റോർ സന്ദർശിക്കുകയോ അല്ലെങ്കിൽ ഓൺലൈനായി ഷോപ്പിങ് നടത്തുകയോ ചെയ്യൂ-കാരണം ചരഖ് ദിനിൽ, ഓരോ ഷർട്ടും ഓരോ കഥ പറയുന്നുണ്ട്. എലഗൻസ്, വ്യക്തിതാൽപര്യങ്ങൾ, കാലാതീതമായ വസ്ത്രസങ്കൽപങ്ങൾ എന്നിങ്ങനെ ഓരോ കഥയ്ക്കും ആത്മാവുമുണ്ട്. അതെ, ചരഖ് ദിൻ ഷർട്ടുകൾ ഉപഭോക്താക്കളുടെ മനസ്സറിയുന്നുണ്ട്!