Tuesday 21 July 2020 12:40 PM IST : By സ്വന്തം ലേഖകൻ

ഗുണത്തേക്കാളേറെ ദോഷം; വാൽവുള്ള N95 മാസ്കിൽ അപകടമുണ്ട്;മുന്നറിയിപ്പുകൾ ഇങ്ങനെ; കുറിപ്പ്

n95

വാൽവുള്ള n95 മാസ്ക് ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വാൽവുള്ള മാസ്ക് ഉപയോഗിക്കുന്നവർ ശ്വസിക്കുമ്പോൾ പുറന്തള്ളുന്ന വായു അപകടകരമാകാം. കോവിഡ് ബാധിതനാണെങ്കിൽ വൈറസ് പുറത്തുവരാമെന്നുമാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. സുൽഫി നൂഹ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

വാൽവുള്ള n95 മാസ്ക്

=====================

വാൽവുള്ള n95 mask ഉപയോഗിക്കുന്നതിന് വിലക്ക്!

മാസ്ക്ക് ഉപയോഗിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ ലോകാരോഗ്യസംഘടന മുന്നോട്ടുവെച്ചിട്ടുണ്ട് .

തുണികൊണ്ടുള്ള മാസ്ക് മതിയാകും ബഹുഭൂരിപക്ഷത്തിനും.

മെഡിക്കൽ മാസ്ക് ഉപയോഗിക്കേണ്ടത് ആരോഗ്യപ്രവർത്തകർ.

കൂടാതെ രോഗലക്ഷണമുള്ളവരും രോഗലക്ഷണം ഉള്ളവരെ പരിചരിക്കുന്നവരും.

n95 mask ഉപയോഗിക്കേണ്ടത് ആരോഗ്യ പ്രവർത്തകർ.

എല്ലാ ഡോക്ടർമാരും n95മാസ്ക് ഉപയോഗിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദ്ദേശിക്കുന്നു

എയിറൊസോൾ ഉണ്ടാക്കുന്ന പ്രക്രിയകൾ ചെയ്യുന്ന ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും, അതായത് ഐസിയു ജോലി ചെയ്യുന്ന ഡോക്ടർമാർ ഇ എൻ ടി , ഡെൻടൽ തുടങ്ങിയ മേഖലകളിലെ ഡോക്ടർമാർ നിർബന്ധമായും n95 ഉപയോഗിക്കണം .നല്ല നിലവാരം ഉള്ളത്

പൊതുജനങ്ങളോട്

വാൽവുള്ള n95 മാസ്ക് ഉപയോഗിക്കരുത്.

വാൽവുള്ള മാസ്കിൽ അപകടമുണ്ട്.

വൈറസ് വാൽവുള്ള മാസ്കിലൂടെ പുറത്തേക്ക് വന്ന് രോഗവ്യാപനത്തിന് കാരണമാകും.

എല്ലാ n95 മാസ്കും നിരോധിച്ചിട്ടില്ല

കേട്ടോ

ഡോ സുൽഫി നൂഹു