Friday 18 January 2019 04:52 PM IST : By സ്വന്തം ലേഖകൻ

‘സെറ– വനിത ഫിലിം അവാർഡ്സ്’: 26 അവാർഡുകൾ, നിങ്ങൾ തിരഞ്ഞെടുക്കൂ താരപ്രതിഭകളെ!

VFA19

2018 ലെ മികച്ച താരപ്രതിഭകളെ തിരഞ്ഞെടുക്കാൻ ഇതാ നിങ്ങൾക്ക് സുവർണാവസരം. 

നിങ്ങൾ ചെയ്യേണ്ടത്:

2018 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ റിലീസ് ചെയ്ത സിനിമകളിൽ നിന്നു മികച്ച സിനിമ, ജനപ്രിയ സിനിമ, മികച്ച സംവിധായകൻ, മികച്ച നടൻ, ജനപ്രിയ നടൻ, മികച്ച നടി, ജനപ്രിയ നടി,  മികച്ച സഹനടൻ, മികച്ച സഹനടി,  മികച്ച ഹാസ്യനടൻ, മികച്ച വില്ലൻ, മികച്ച താരജോടി, മികച്ച പുതുമുഖ സംവിധായകൻ, മികച്ച പുതുമുഖ നടൻ, മികച്ച പുതുമുഖനടി, സ്പെഷൽ പെർഫോമൻസ് അവാർഡ് (നടൻ), സ്പെഷൽ പെർഫോമൻസ് അവാർഡ് (നടി), മികച്ച സംഗീത സംവിധായകൻ, മികച്ച ഗായകൻ, മികച്ച ഗായിക, മികച്ച യുഗ്മ ഗാനം, മികച്ച ഗാനരചയിതാവ്, മികച്ച നൃത്തസംവിധായകൻ, മികച്ച ക്യാമറാമാൻ, മികച്ച തിരക്കഥാകൃത്ത് എന്നിവരെ തിരഞ്ഞെടുക്കുക. വനിത ലൈഫ് ടൈം അച്ചീവ്മെന്റ്  അവാർഡ് മലയാള സിനിമയ്ക്കു നൽകിയ  സമഗ്ര സംഭാവനയെ മുൻനിർത്തി നൽകുന്നതാണ്. വ്യക്തിയുടെ മുൻവർഷങ്ങളിലെ നേട്ടങ്ങളും  സേവനങ്ങളും പരിഗണിക്കാവുന്നതാണ്.

VFA19_sponsors

∙ഓരോ വിഭാഗത്തിലും  ഏറ്റവും മികച്ചതെന്ന് നിങ്ങൾക്ക് തോന്നുന്നത് ഇതോടൊപ്പം കൊടുത്തിരിക്കുന്ന കൂപ്പണിൽ അതതിന്റെ കോളത്തിൽ എഴുതുക.

∙ഒരു കോളത്തിൽ ഒന്നിലധികം പേരുകൾ എഴുതിയാൽ കൂപ്പൺ അസാധുവാകും.

∙കൂപ്പണിൽ നിങ്ങളുടെ  േപരും വിലാസവും ഫോൺനമ്പരും തിരുത്തില്ലാതെ പൂരിപ്പിക്കുക.

∙വനിതയിൽ  പ്രസിദ്ധപ്പെടുത്തിയ കൂപ്പൺ  തന്നെ അയയ്ക്കണം. ഫാക്സ് കോപ്പികളോ, ഫോട്ടോസ്റ്റാറ്റോ സ്വീകരിക്കുന്നതല്ല.  

∙ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ വോട്ട് നേടിയവരെ കംപ്യൂട്ടറിന്റെ സഹായത്തോടെ കണ്ടെത്തിയാണ് അവാർഡ് നിശ്ചയിക്കുക.  

∙മികച്ച സിനിമ, ജനപ്രിയ സിനിമ, എന്നിവയ്ക്കുള്ള അവാർഡ്  സിനിമയുടെ നിർമാതാവിനും സംവിധായകനും നൽകുന്നതാണ്.

∙കൂപ്പണുകൾ  ‘സെറ – വനിത ഫിലിം അവാർഡ്സ്’,  പി. ബി. നമ്പർ 226, കോട്ടയം – 686 001 എന്ന വിലാസത്തിൽ സാധാരണ തപാലിൽ അയയ്ക്കുകയോ മലയാള മനോരമ യൂണിറ്റുകളിലും വനിതയുടെ കോട്ടയം ഓഫിസിലും വയ്ക്കുന്ന പെട്ടികളിൽ  നിക്ഷേപിക്കുകയോ ചെയ്യുക.

∙കൂപ്പണുകൾ അയയ്ക്കുന്ന കവറിനു പുറത്ത് ‘സെറ – വനിത ഫിലിം അവാർഡ്സ്’ സ്റ്റാംപ് വെട്ടിയെടുത്ത് ഒട്ടിക്കണം.  

∙അവാർഡ് സംബന്ധിച്ച അന്തിമ തീരുമാനം എം.എം. പബ്ലിക്കേഷനിൽ നിക്ഷിപ്തമായിരിക്കും.

www.vanitha.in/award

www.manoramaonline.com/award

VFA19_awards