Friday 07 August 2020 11:33 AM IST : By സ്വന്തം ലേഖകൻ

ചെരുപ്പു മോഷണം പതിവായി; കള്ളനെ പിടികൂടാൻ നാട്ടുകാർ ചേർന്ന് ‘കെണി’ വച്ചു; ഒടുവിൽ കുടുങ്ങിയത്...

dogrtfyghgbhbhjhgr

ഒരു പ്രദേശത്ത് ചെരുപ്പ് മോഷണം സ്ഥിരമായതോടെ കള്ളനെ പിടികൂടാൻ നാട്ടുകാർ ചേർന്ന് ‘കെണി’ വച്ചു. ഒടുവിൽ കെണിയിൽ കുടുങ്ങിയ കള്ളനെ കണ്ടു നാട്ടുകാർ അമ്പരന്നു. ജർമനിയിലെ ബെർലിനിലുള്ള സെലെണ്ടോര്‍ഫിലാണ് കൗതുകകരമായ സംഭവം. നാട്ടുകാരുടെ ചെരുപ്പുകളും ഷൂവുമൊക്കെ അടിച്ചുമാറ്റുന്നത് ഒരു കള്ള കുറുക്കൻ ആണെന്നതാണ് രസകരം. 

വീടിനു പുറത്തിടുന്ന ചെരുപ്പുകൾ മാത്രം ഓരോ ദിവസവും കാണാതാകുന്നു. ആഴ്ചകളോളം ഇത് തുടർന്നതോടെയാണ് ചെരുപ്പുകള്ളനെ പിടികൂടാൻ നാട്ടുകാർ രംഗത്തിറങ്ങിയത്. ഏകദേശം 100 ഓളം ചെരുപ്പുകളാണ് നഷ്ടമായത്. ചെരുപ്പുമായി നടന്നു നീങ്ങുന്ന കുറുക്കനെ പിന്തുടര്‍ന്ന് എത്തിയപ്പോഴാണ് പാദരക്ഷകളുടെ വിപുലമായ ശേഖരം കണ്ടത്. മോഷ്ടിച്ച ചെരുപ്പുകളെല്ലാം ഭംഗിയായി അടുക്കി വച്ചിരിക്കുകയാണ് കുറുക്കൻ. ട്വിറ്ററില്‍ പങ്കുവച്ച ചിത്രങ്ങള്‍ വൈറലായി. 

Tags:
  • Spotlight
  • Social Media Viral