Thursday 24 October 2019 10:59 AM IST : By സ്വന്തം ലേഖകൻ

ഭർത്താവിന്റെ അനുജനുമായി അരുതാത്ത ബന്ധം; സത്യം അനിയന്റെ ഭാര്യ തിരിച്ചറിഞ്ഞപ്പോൾ സംഭവിച്ചത്; കുറിപ്പ്

kala

ബന്ധങ്ങൾ ബന്ധനങ്ങളായി തീരുന്ന വിശ്വാസ വഞ്ചനയുടെ കാലമാണിത്. പ്രിയപ്പെട്ടവരെന്ന് കരുതുന്നവർ പോലും പൊയ്മുഖം അണിഞ്ഞ നമുക്ക് മുന്നിലെത്തുന്ന കാലം. ഭർത്താവിന്റെ അനിയനുമായി ഗാഢമായ ബന്ധം സൂക്ഷിച്ചിരുന്ന ‘പ്രൊഫഷണൽ‌ യുവതിയുടെ’ കഥയും അത് ഒരു കുടുംബത്തിൽ ഏൽപ്പിച്ച ആഘാതവും വിവരിക്കുകയാണ് കൗൺസലർ കല മോഹൻ. കുടുംബത്തിന് പ്രിയപ്പെട്ടവളായി നിന്ന സ്ത്രീ അനിയന്റെ വിവാഹ ശേഷവും ആ ബന്ധം തുടരുകയാണ്. ഒടുവിൽ അനിയന്റെ ഭാര്യ സത്യം തിരിച്ചറിയുന്നിടത്ത് ഒരു കുടുംബത്തിന്റെ കെട്ടുറപ്പ് തന്നെ താറുമാറാകുന്നു. ഫെയ്സ്ബുക്കിലൂടെയാണ് കലയുടെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

ഒരു സൈക്കോളജിസ്റ് തന്റെ മുന്നിൽ വരുന്നു ഏത് കേസും എടുക്കണം, അത് ഒരു വെല്ലുവിളിയായി കണ്ടു നീങ്ങാനാണ് ഏത് പ്രൊഫഷണലിനെ പോൽ എനിക്കും താല്പര്യം..

കുറ്റകൃത്യങ്ങൾ നടത്തിയ എത്രയോ പേരുണ്ട് നിരന്തരം വിളിക്കുന്നത്..
ലോകം മുഴുവൻ മോശമായി കാണുന്ന അവരിൽ ചില കാര്യങ്ങളിൽ കാണിക്കുന്ന നേർ ചിന്തകൾ എനിക്കു അഭിമാനം തോന്നാറുണ്ട്..
പൂർണ്ണമായും ആരും തെറ്റല്ലല്ലോ..

എന്നെ കാണാൻ എത്തിയ ഒരു സ്ത്രീ..
അവരൊരു proffessional ആണ്..
അവരും ഭാര്തതാവിന്റെ അനിയനും തമ്മിൽ വളരെ കാലമായി ഗാഢമായ ഒരു ബന്ധമുണ്ടായിരുന്നു..
മൂത്തമരുമകൾ കുടുംബത്തെ നല്ലവളും, ഭാര്തതാവിന്റ പ്രിയപെട്ടവളും ആയി..
അമ്മായിയമ്മയുടെ വലം കൈ ആകുക എന്നാൽ പിന്നെ അതൊരു വിജയമാകുക ആണല്ലോ..

അനിയന്റെ വിവാഹം, ചേട്ടത്തിയുടെ നാട്ടിൽ നിന്നും അവർക്ക് പരിചയമുള്ള പെൺകുട്ടിയെ തന്നെ തിരഞ്ഞെടുത്തു..
അനിയന്റെ ഭാര്യയുമായി വളരെ സൗഹൃദം, സ്നേഹം ഒക്കെ ആയി കാലങ്ങൾ നീങ്ങി..
ഒരു സാഹചര്യത്തിൽ, അനിയത്തി മനസ്സിലാക്കി തന്റെ ഭാര്തതാവും ചേട്ടത്തിയും തമ്മിൽ അരുതാത്ത ബന്ധമുണ്ടെന്ന്..
അവൾക്കു തെളിവില്ല ആരെയും പറഞ്ഞു ബോധ്യപ്പെടുത്താൻ..

കുടുംബത്തിൽ എല്ലാവരും ചേട്ടത്തിയോടൊപ്പം നിന്ന് അവളെ കുറ്റപ്പെടുത്തി..
അനിയത്തിയുടെ വീട്ടുകാർ വഴക്കിനു എത്തി...

അനിയന്റെ പത്ത് വയസ്സുകാരി
മകൾ അമ്മ പറയുന്നത് സത്യമെന്നു പറഞ്ഞത്...,നാട്ടുകാർക്ക് വിശ്വസിക്കാൻ കാരണമായി..
അതോടെ അനിയൻ ഭാര്യയോടൊപ്പം മകളെയും കളഞ്ഞു..
കുട്ടിയും അച്ഛനും തമ്മിൽ നല്ല ബന്ധമായിരുന്നു..
അതിന്റെ വേദന കുഞ്ഞിൻറെ ഉള്ളിൽ ഉണ്ട്.
"" അമ്മയെപ്പോലെ ഒരു അഹങ്കാരി ആണ് മകൾ..
ഡിവോഴ്സ് ചെയ്യിപ്പിച്ചു
അനിയനെ എത്രയും വേഗം രണ്ടാമത് വിവാഹം കഴിപ്പിക്കണം..
അനുഭവിക്കട്ടെ അവളുടെ മകൾ.. എന്റെ പേരിലുള്ള ആരോപണം മാറ്റുകയും വേണം..
എന്റെ മക്കൾ വളരുക ആണ്.. """

എന്റെ ക്ലയന്റ് ഇവരാണ്..
ഈ സ്ത്രീ.. !

ഇവർ തരുന്ന fees വാങ്ങി എന്ത്‌ ചെയ്താലും അതെനിക്ക് ദോഷം ചെയ്യുമെന്ന് തോന്നിപോയി..
അവരും അനിയനും തമ്മിലുള്ള ബന്ധം ഈ ലോകത്ത് അറിയുന്ന ഒരാൾ ഞാനായിരുന്നു.
എന്റെ ശെരികളെ കൊണ്ട് ഞാൻ അതിനെ ഉപദേശിക്കാൻ നിന്നിട്ടില്ല..
അതല്ലല്ലോ എന്റെ ജോലി..

""എന്റെ ലക്ഷ്യം വേഗം അവനെ മറ്റൊരിടത്തു ആക്കുക..
ഇങ്ങനെ നിന്നാൽ വീണ്ടും അവർ അടുത്താലോ..""

ഒരു സ്ത്രീയ്ക്ക് മറ്റൊരു സ്ത്രീയോട് തോന്നുന്ന പക,
പണ്ടുള്ളവർ പറയും പോലെ ആനപ്പക ആണെന്ന് തോന്നി ആ നിമിഷം..
ജന്മാന്തരങ്ങൾ അത് നീളും..
പാമ്പിന്റെ പക കൊത്തിയാൽ തീരുമല്ലോ..

ഫെമിനിസം വേണമെന്ന് വാദിക്കുമ്പോൾ,
പലപ്പോഴും ഇതേ പോലെ ചിലരുടെ ഭാഗങ്ങൾ മനസ്സിലേയ്ക്ക് ഓടി എത്തും..
ആരാണ് സ്ത്രീയുടെ ശത്രുക്കൾ?
പുരുഷനോ അതോ അവളുടെ വർഗ്ഗം തന്നെയോ !

"" അമ്മായിഅമ്മ എന്റെ പോക്കറ്റിൽ ആണ്,
അമ്മായിഅപ്പന്‌ അങ്ങനെ റോൾ ഇല്ല..
യോഗ, മെഡിറ്റേഷൻ ക്ലാസ്സ്‌ എന്ന് വേണ്ട ഞാനും അമ്മായിയമ്മയും എവിടെയും ഒന്നിച്ചാണ് കമ്പനി..
ആ കുടുംബത്തിലെ സ്ത്രീകളുടെ കൂട്ടുകാരിയാണ് ഞാൻ.. അവിടെ ഞാൻ പറയുന്നതേ ആളുകൾ വിശ്വാസിക്കു..
നാട്ടുകാരുടെ സംശയം തീരും, അവന്റെ രണ്ടാം വിവാഹം കഴിയുമ്പോൾ..

ഒരു പ്രഫഷണൽ, ഇവരിൽ എത്ര വിഷം ഉണ്ടെന്നു ആർക്കും കണ്ടെത്താൻ ആകുന്നില്ലല്ലോ..
സത്യത്തിൽ സങ്കടം തോന്നിപോയി...

Tags:
  • Relationship