Tuesday 17 September 2019 04:25 PM IST : By സ്വന്തം ലേഖകൻ

‘ഭർത്താവിനെ മറന്ന് മറ്റൊരു ബന്ധത്തിൽ പോയവൾ, അതു പുറത്തായപ്പോൾ ഭർത്താവും കൈവിട്ടു’; സമനില തെറ്റിയ യുവതിക്ക് സംഭവിച്ചത്; അനുഭവം

cheating

അവിഹിതം ആത്മഹത്യ മുനമ്പുവരെയെത്തിച്ച ഒരു യുവതിയുടെ കഥ പറയുകയാണ് കൗൺസർ കല മോഹന്‍. ഭർത്താവിനെ മറന്ന് മറ്റൊരു ബന്ധത്തിൽ പോയ യുവതി അനുഭവിച്ച മാനസിക സംഘർഷങ്ങളിലൂടെയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റു കൂടിയായ കലയുടെ തുറന്നെഴുത്ത്. അവിഹിതം എന്നത് നമ്മുടെ സദാചാരത്തിന് എതിരായി നിൽക്കുമ്പോഴും തകർന്നു പോയ അത്തരം മനസുകളെ തുടരെ തുടരെ കുത്തി നോവിക്കുന്നത് ആരോഗ്യകരമല്ല എന്നും അവർ പറഞ്ഞു വയ്ക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് കല മോഹൻ ഈ അനുഭവം വിവരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

നിങ്ങളെന്താ അവിഹിതത്തെ ഗ്ലോറിഫൈ ചെയ്യുക ആണോ !!

നിങ്ങളെ പോൽ ഒരാൾ ഇത് ചെയ്യരുത്..

കൗൺസിലറുടെ കുപ്പായത്തിനുള്ളിൽ നായാടപ്പെട്ട ഞാൻ,

മുറിച്ചു മാറ്റിയ എന്റെ ചിന്തകളെ കോർത്തു വീണ്ടും ആത്മ പരിശോധന നടത്തി..

എന്റെ ശെരി, നട്ടെല്ല് നിവർത്തി, തല ഉയർത്തി നിൽക്കുന്നു..

ഇവിടെ വിഷയം വിവാഹേതര ബന്ധങ്ങൾ അല്ലെങ്കിലും,

അതിലൂടെ പറയാനുള്ള കാര്യം പറയാം..

"" എന്റെ മോൾക്ക്‌ ഒരുപാട് തെറ്റുകളും കുറ്റങ്ങളും ഉണ്ട്,

അവൾ ഒരു ബുദ്ധിമോശം കാണിച്ചു.

ഭാര്തതാവിനെ മറന്നു മറ്റൊരു ബന്ധത്തിൽ പോയി..

അതു പുറത്തായപ്പോള് അവളെ കെട്ട്യോൻ ഉപേക്ഷിച്ചു..

മക്കൾ അവന്റെ ഒപ്പം പോയ്‌..

ന്റെ രണ്ടു ആണ്മക്കള് അവളെ പൊതിരെ തല്ലി..

സമനില തെറ്റിയ അവളെ ഞാനും കൂടെ കളയാൻ പറ്റുവോ..

ഞാനും പിള്ളേരുടെ അച്ഛനും കൂടി ഒരു മനസ്സിന്റെ ഡോക്ടർ നെ കണ്ടു..

അദ്ദേഹം ഒക്കെ കേട്ടിട്ട്,

നീ ചെയ്തു കൂട്ടിയതിന് ഫലം അനുഭവിക്കുന്നു..

എത്ര വലിയ പാപം ആണ് നീ കാട്ടിയത് എന്ന് ദേഷ്യപ്പെട്ടു..

വലിയവായിൽ കരഞ്ഞു കൊണ്ട്, അവിടെ നിന്നു ഇറങ്ങിയ അവൾ ആത്മഹത്യ ശ്രമം നടത്തി..

ആ അമ്മ ഇത് പറഞ്ഞത് അടുത്തിടെ ആണ്..

അവിഹിതം എന്നത് നമ്മുടെ സദാചാരത്തിനു് എതിരാണ്..

പക്ഷെ, ഇന്നത്തെ കാലത്ത് പല ദാമ്പത്യ ജീവിതങ്ങൾ മുന്നോട്ട് പോകുന്നത്,

ഈ കള്ളത്തി ബന്ധങ്ങളുടെ പിടി വള്ളിയിൽ ആണെന്ന് പറയുമ്പോൾ,

ഭൂരിപക്ഷം, വിവാഹമോചന കേസുകളും ഉണ്ടാകുന്നത്,

അവിഹിത ബന്ധങ്ങൾ കാരണം എന്നും ഓർക്കണം..

ഇര ആക്കപെട്ടവരുടെ കസേരയിൽ ആരും ഇരിക്കാം..

അത്, എങ്ങനെ മറികടക്കുന്നു എന്നത് ആണ് പിന്നത്തെ കടമ്പ..

അനുഭവങ്ങൾ, അറിവുകൾ ഒന്നും വെച്ചല്ല, പലപ്പോഴും മനസ്സുകളെ കൈകാര്യം ചെയ്യുന്നത്..

വിചിത്രമായ ഭാഷയും ചെയ്തികളും നേരിടുമ്പോ യുക്തി ആണ് ആയുധം..

ഒരു കൗൺസിലർ അല്ലേൽ സൈക്കോളജിസ്റ്ന്റെ മുന്നില് ഇരിക്കുന്നവർ,

നാളെയുടെ വഴി തേടുക ആണ്..

അവരെ

സഹിക്കാൻ ബാധ്യസ്ഥര് ആണ്,

സൈക്കോളജിസ്റ്..

ഔദ്യോഗിക കടമ ആണ് അത്..

സൈക്കോളജിസ്റ് ന്റെ

വ്യക്തി ജീവിതത്തിൽ സംഭവിച്ച ഒരു പൊള്ളലിന്റെയും പാടുകൾ അവിടെ പ്രതിഫലിക്കരുത്.

എന്നാൽ, അനുഭവങ്ങൾ പങ്കു വെയ്ക്കാം..

അതിർത്തി വെച്ചു കൊണ്ട് തന്നെ.. !

കൗൺസിലിംഗ് എന്നാൽ ക്ലയന്റ് ന്റെ ഭയങ്ങൾ അകറ്റി,സ്വസ്ഥതയും ശാന്തതയും നൽകുക എന്നതാണ്..

അവർ പറയുന്നത്, ഉൾകൊള്ളാൻ പറ്റുന്നില്ല എങ്കിലും സഹനം പ്രകടിപ്പിക്കണം..

സഹിഷ്ണുത കാണിക്കണം..

ശിഥിലമായ ബന്ധങ്ങൾടെ അടിയിൽപെട്ട മനസ്സുകളെ,

ഒന്ന് കൂടി ഞെരിച്ചു കൊല്ലരുത്..

ചുരുങ്ങി ഒരു കൃമിയെ പോലെ നികൃഷ്‌ടർ ആയി സ്വയം തോന്നുന്ന അവസ്ഥയിൽ,

കൗൺസിലറുടെ അടുത്ത് നിന്നും യാത്ര ആകുന്നു എങ്കിൽ,

അത് ഔദ്യോഗികപരമായ തോൽവി ആണ്.

മരിച്ചു വീഴുന്ന മനസ്സുകളെ എഴുന്നേൽപ്പിക്കുക..

അതിനേക്കാൾ അത്ഭുതകരവും ആനന്ദകരവും ആയ ജോലി മറ്റെന്താണ്..

തെറ്റ് എന്നു സമൂഹം കൽപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്നവർക്ക്, കൗൺസലിംഗ് നൽകരുത് എങ്കിൽ,

ജയിലിൽ പുനരധിവാസം എങ്ങനെ നടത്തും?

ഭയങ്ങൾ അകറ്റുക..

ഉചിതമായ തീരുമാനം എടുക്കാൻ സഹായിക്കുക..

വീണ്ടും ആവർത്തിക്കുന്നു :

കൗൺസിലറുടെ വ്യക്തി ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആകരുത്, ക്ലയന്റ് ന്റെ അവസ്ഥയെ വിശകലനം ചെയ്യുമ്പോൾ ഓർക്കേണ്ടത്..

കൗൺസലിംഗ് തേടി വിളിക്കുന്നവരോട് പറയാൻ ഇതേ ഉള്ളു..

വ്യാജന്മാരെ തിരിച്ചറിയാൻ പറ്റണം..

മനസ്സാണ്, നമ്മളാണ്, മനുഷ്യർ ആണ്..

സ്വന്തം ജില്ലയിൽ തന്നെ നോക്കുന്നത് ആണ് ഉചിതം..

എന്നെ തേടി വരുന്ന കോൾ, അങ്ങനെ ആണ് എങ്കിൽ ഞാൻ പറയാറുണ്ട്, മറ്റു ജില്ലക്കാർ അവിടെ ഉള്ളവരെ കണ്ടെത്താൻ..

കാരണം,

ഇടയ്ക്ക് കാണാൻ സൗകര്യം ഉള്ളത് കൂടുതൽ പ്രയോജനം ആണല്ലോ..

ഫോണിൽ, മെസ്സേജ് വഴി അല്ലാതെ,

നേരിട്ട് പോയി,

യഥാർത്ഥ പ്രൊഫഷണലുകളുടെ സഹായം തേടുക..

ചിലപ്പോൾ അഭ്യസ്തവിദ്യർ പോലും, ആധുനിക ചികിത്സ ഒക്കെ എടുത്തു കളഞ്ഞു മന്ത്രവാദങ്ങളുടെ പിന്നാലെ പോകുന്നത്,

അവരുടെ ശെരികളെ ചോദ്യം ചെയ്യാതെ, പിന്തുണ നൽകുന്നത് കൊണ്ടാണെന്നു തോന്നാറുണ്ട്..

പുഛിക്കാനും പരിഹസിക്കാനും കൗൺസിലർ, സൈക്കോളജിസ്റ്, psychiatrist, നിന്നാൽ,

ഇതൊക്കെ സംഭവിച്ചു പോകും..

സാരമില്ല, പോട്ടെ, ഒക്കെ ശെരിയാകും എന്ന വാക്കിന് എന്തൊരു മാന്ത്രികത ആണെന്നോ..

NB :: അവിഹിത ബന്ധം അല്ല, ഇവിടെ വിഷയം..

കൗൺസലിംഗ് നടത്തുന്നവരോട് ഉള്ള അപേക്ഷ ആണിത്..

അല്പം സങ്കടം ആയി വരുന്നവരെ, ആത്മഹത്യ ചെയ്തേക്കാം എന്ന തരത്തിൽ ആകരുതേ കൗൺസിലർ കേസ് കൈകാര്യം ചെയ്യേണ്ടത് 🙏