Saturday 23 February 2019 12:05 PM IST : By സ്വന്തം ലേഖകൻ

ഇതാ മറ്റൊരു മേളപ്രേമി കൂടി; പെൺകുട്ടിയുടെ കിടിലൻ പെർഫോമൻസ് വിഡിയോ കാണാം

chenda-melam-dance09

ആനയടിപ്പൂരത്തിനിടെ ചെണ്ട മേളത്തിനു മതിമറന്ന് തുള്ളിച്ചാടി സോഷ്യൽ മീഡിയയിൽ വൈറലായ പെൺ‌കുട്ടിയെ ഓർമ്മയില്ലേ? മിടുക്കിയായ പാർവതിയ്ക്ക് പിന്നാലെ ഇതാ മറ്റൊരു മേളപ്രേമി കൂടി സൈബർ ലോകത്ത് താരമാകുന്നു. തൃശൂര്‍ ഇരിങ്ങാലക്കുടയ്ക്കടുത്ത് എടതിരിഞ്ഞിയിൽ നടന്ന മേളത്തിനിടെയാണ് പെൺകുട്ടിയുടെ കിടിലൻ പെർഫോമൻസ്. 

ആദ്യം ചെണ്ട കോലെടുത്ത് കൊട്ടിത്തുടങ്ങിയ പെൺകുട്ടിയെ മേളക്കാരിലൊരാൾ നൃത്തം ചെയ്യാൻ ക്ഷണിച്ചതോടെ മേളക്കാരുടെ ഒത്തനടുവിലേക്ക്. പിന്നെ 'ബാലേട്ടൻ മോളല്ലേടി നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതല്ലേ...' എന്ന മേളത്തിനൊപ്പം ചുവടുവയ്ക്കുകയാണ് പെൺകുട്ടി. എടതിരിഞ്ഞിക്കാരി എന്ന പേരിൽ പ്രചരിക്കുന്ന വിഡിയോ കാണാം;