Saturday 05 June 2021 11:13 AM IST : By സ്വന്തം ലേഖകൻ

ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരുന്നു; രുചികരമായ ചിക്കൻ ഫ്രൈയ്ക്ക് പകരം ലഭിച്ചത് ഡീപ്പ് ഫ്രൈ ചെയ്ത ടവ്വൽ!

towelllggbb4455545

ഓൺലൈൻ വഴി ഇഷ്ട ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നത് പലർക്കും പ്രിയമുള്ള കാര്യങ്ങളാണ്. എന്നാൽ ഡെലിവറിയായി കിട്ടുന്നത് അസുഖകരമായ ഒന്നാണെങ്കിലോ? അത്തരത്തിൽ ഒരു ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് ഫിലിപ്പീൻസ് സ്വദേശിയായ ഒരു യുവതി. ജോലിബീ എന്ന് ആപ്പ് വഴി ചിക്കൻ ഫ്രൈ ഓർഡർ ചെയ്തപ്പോൾ യുവതി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. മകനായി ചിക്കൻ പീസുകൾ മുറിച്ചുനൽകാൻ ശ്രമിക്കുന്നതിനിടെ ഉള്ളിൽ വിചിത്രമായ ഒന്ന് കണ്ടത്.

അകത്ത് ഡീപ്പ് ഫ്രൈ ചെയ്ത രൂപത്തിലുള്ള ടവ്വലാണ് യുവതിയ്ക്ക് കിട്ടിയത്. ഇത് ശരിക്കും ഞെട്ടിക്കുന്നതാണെന്നാണ് യുവതി പറയുന്നത്. ഫ്രൈ ചെയ്ത ചിക്കനുള്ളിൽ എങ്ങനെയാണ് ടവ്വൽ കുടുങ്ങുക എന്നാണ് പെരെസ് എന്ന യുവതി ചോദിക്കുന്നത്. ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകാനൊരുങ്ങിയിരിക്കുകയാണ് യുവതി എന്നാണ് റിപ്പോർട്ട്. 

Tags:
  • Spotlight
  • Social Media Viral