Tuesday 04 May 2021 04:43 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞിനേയും വെറുതെ വിട്ടില്ല, മദ്യപാനം ചോദ്യം ചെയ്തതിന് മര്‍ദ്ദനം: വേദനയേറ്റി ചിത്രം: കുറിപ്പ്

child-attack

കുട്ടികളുടെ സംരക്ഷണത്തിനായി രൂപം കൊണ്ടിട്ടുള്ള സന്നദ്ധ കൂട്ടായ്മയാണ് ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരള. ഉള്ളുലയ്ക്കുന്ന ഒരു ചിത്രം അവര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്. വീടിന്റെ അടുത്ത് കൂട്ടമായി മദ്യപാനം നടത്തുന്നത്  ചോദ്യം ചെയ്തതിന് മൂന്ന് വയസ്സുകാരന്‍ ഉള്‍പ്പെടെയുള്ള  കുടുംബാംഗങ്ങള്‍ക്ക് ക്രൂര മര്‍ദ്ധനമേറ്റുവെന്ന കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മര്‍ദ്ദനമേറ്റ കുഞ്ഞിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. നടപടി ആവശ്യപ്പെട്ടു കൊണ്ടുള്ള കുറിപ്പ് നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

വീടിന്റെ അടുത്ത് കൂട്ടമായി മദ്യപാനം നടത്തുന്നത് ചോദ്യം ചെയ്തതിന് മൂന്ന് വയസ്സുകാരൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് ക്രൂര മർദ്ധനം

തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ വീടിനടുത്ത് സ്ഥിരമായി കൂട്ടംകൂടി മദ്യപിച്ച് ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത കുടുംബത്തിന്റെ വീട് ആക്രമിക്കുകയും, മൂന്ന് വയസ്സുകാരനെ ഉൾപ്പടെ കുടുംബത്തിലെ എല്ലാവരെയും ക്രൂരമായി മർദ്ധിക്കുകയും ചെയ്തവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ചൈൽഡ് പ്രൊട്ടക്ട് ടീം ആവശ്യപ്പെട്ടു. സംഭവത്തിലെ പ്രതികൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കി തീർക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായും പരാതിക്കാർ പറഞ്ഞു. പ്രതികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും കുട്ടിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്നും ചൈൽഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന ജില്ലാ ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു..