Tuesday 25 September 2018 05:39 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്കൊപ്പമുള്ള യാത്രയിൽ വേണ്ടത് കൂടുതൽ സുരക്ഷ; തേജസ്വിനിയ്‌ക്ക് സംഭവിച്ചത് ഇനി ആവർത്തിക്കാതിരിക്കട്ടെ!

accident-child432

ഇന്നത്തെ ദിവസം മലയാളികളെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവമാണ് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ പിഞ്ചോമനയുടെ വേർപാട്. പതിനാറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കണ്മണിയെയാണ് വിധി ക്രൂരമായി തട്ടിയെടുത്തത്. മകൾ  തേജസ്വിയുടെ വേർപാടറിയാതെ ഐസിയുവിൽ ജീവിതത്തിന്റേയും മരണത്തിന്റേയും ഇടയിൽ പൊരുതുകയാണ് ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു വരുമ്പോഴായിരുന്നു ബാലഭാസ്കറിനും കുടുംബത്തിനും കാർ അപകടം സംഭവിക്കുന്നത്.

പലപ്പോഴും യാത്രകളിൽ നമ്മൾ അശ്രദ്ധമായി ചെയ്യുന്ന ചെറിയ കാര്യങ്ങളാണ് വലിയ ദുരന്തത്തിൽ കലാശിക്കുന്നത്. ദൂരയാത്രകളിൽ കൂടുതലും ശ്രദ്ധ വേണ്ടത് കുട്ടികളുടെ കാര്യത്തിലാണ്. മടിയിൽ ഇരുത്തിയാൽ നമ്മളാഗ്രഹിക്കുന്ന കംഫർട്ടും സുരക്ഷയും ഒരിക്കലും കിട്ടിയെന്ന് വരില്ല. സുരക്ഷാ സൗകര്യങ്ങളായ ബേബി കാർ സീറ്റ്, സീറ്റ് ബെൽറ്റുകൾ, ഫുൾ ലോക്കിങ് സിസ്റ്റം എന്നിവയുടെ പ്രാധാന്യം നമ്മൾ തിരിച്ചറിയാറില്ല. ഓരോ അപകടങ്ങളും നമ്മളെ പഠിപ്പിക്കുന്നത് പുതിയ പാഠങ്ങളാണ്. കാറിൽ കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോൾ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്‌. താഴെ കൊടുത്തിരിക്കുന്ന വിഡിയോ എല്ലാവരും കണ്ടിരിക്കേണ്ട ഒന്നാണ്. ഇനിയെങ്കിലും ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കട്ടെ.