Tuesday 19 June 2018 12:51 PM IST : By സ്വന്തം ലേഖകൻ

വീട്ടിൽ നിന്നും തിരക്കേറിയ റോഡിലേക്ക് ഓടിയിറങ്ങി; പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത് ലോറി ഡ്രൈവർ! വിഡിയോ

accident.jpg.image.784.410

മുതിർന്നവരുടെ അശ്രദ്ധ കൊണ്ട് കുഞ്ഞുങ്ങൾക്ക് അപകടം സംഭവിക്കുക പതിവാണ്. റോഡ് സൈഡിലാണ് വീടെങ്കിൽ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. അല്ലെങ്കിൽ വണ്ടികളോട് കൗതുകം തോന്നി അവർ നേരെ റോഡിലേക്കിറങ്ങും. ഇങ്ങനെ നടുറോഡിലേക്ക് ഓടിയിറങ്ങുന്ന കുഞ്ഞുങ്ങളുടെ ജീവൻ പിന്നെ ദൈവത്തിന്റെ കൈയിലാണ്. അത്തരമൊരു സംഭവത്തിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറാലാകുന്നത്.

വലിയ വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ റോഡിലേക്ക് ഒരു കുഞ്ഞ് ഓടിയിറങ്ങുകയാണ്. ആ സമയം റോഡിലൂടെ പാഞ്ഞുവന്ന ഒരു ലോറി ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. ഇരുവശത്തും വണ്ടികൾ ബ്രെക്കിട്ടു നിർത്തിയപ്പോൾ റോഡിന്റെ നടുവിൽ ഇരിപ്പുറപ്പിക്കുകയായിരുന്നു കുഞ്ഞ്. ഈ സമയം അതുവഴി വന്ന ഒരു ബൈക്ക് യാത്രികനാണ് കുഞ്ഞിനെ എടുത്ത് തൊട്ടടുത്ത കടക്കാരന് കൈമാറുന്നത്. കുഞ്ഞിന്റെ അമ്മ ഓടിവരുന്നതും വിഡിയോയിൽ കാണാം.