Thursday 02 April 2020 01:45 PM IST : By സ്വന്തം ലേഖകൻ

കൊറോണയിൽ നിന്ന് പാഠം പഠിക്കാതെ ചൈന; ഇറച്ചി മാർക്കറ്റ് വീണ്ടും സജീവം? വവ്വാലുകളും നായ്ക്കളും കശാപ്പ് ചെയ്യപ്പെടുന്നു!

flesh88655r

ലോകം ഒന്നടങ്കം കൊറോണ വൈറസ് ഭീതിയിൽ തുടരുമ്പോൾ ചൈനയിലെ ഇറച്ചി മാർക്കറ്റ് വീണ്ടും സജീവമായതായി റിപ്പോർട്ടുകൾ. ഇതിനെതിരെ ഗവേഷകരും ഡോക്ടർമാരും രാജ്യാന്തര മാധ്യമങ്ങളുമെല്ലാം രംഗത്തെത്തിയിട്ടുണ്ട്. വിവാദമായ ഇറച്ചി മാർക്കറ്റ് വീണ്ടും തുറന്നത് ലോകത്തോടു ചൈന ചെയ്യുന്ന ഏറ്റവും വലിയ ചതിയാണെന്നും രാജ്യാന്തര സമൂഹത്തിന് വൻ ഭീഷണിയാണെന്നും ഗവേഷകരും ആരോഗ്യമേഖലയിലെ വിദഗ്ധരും അഭിപ്രായപ്പെട്ടു.

ചൈനയിലെ കുപ്രസിദ്ധമായ ഇറച്ചി മാർക്കറ്റുകളാണ് വീണ്ടും തുറന്നത്. മനുഷ്യ ഉപഭോഗത്തിനായി വവ്വാലുകളും പാങ്കോളിനുകളും നായ്ക്കളും വിൽക്കുന്ന വിപണിയാണിത്. കൊറോണ വൈറസിന് കാരണമായ കോവിഡ് -19 വവ്വാലിൽ നിന്ന് മറ്റൊരു മൃഗത്തിലേക്ക് പടരാൻ കാരണമാകുന്നുണ്ടെന്നും ഇത് വൻ അപകടകരമാണെന്നുമാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്.

കൊറോണ വൈറസിന് മുൻപുണ്ടായിരുന്ന അതേരീതിയിൽ വിപണികൾ പ്രവർത്തനത്തിലേക്ക് തിരിച്ചുപോയിട്ടുണ്ടെന്നാണ് വാഷിംഗ്ടൺ എക്സാമിനർ 'എ മെയിൽ ഓൺ സൺ‌ഡേ'യുടെ ലേഖകനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, വിപണികൾ കാവൽക്കാരുടെ നിരീക്ഷണത്തിലാണ്. ഇറച്ചി വിപണിയിലെ രക്തത്തിൽ കുളിച്ച മൃഗങ്ങളുടെ ചിത്രങ്ങൾ എടുക്കാൻ ആർക്കും കഴിയില്ലെന്ന് ഉറപ്പാക്കുന്നുണ്ട്. നായ്ക്കളെയും മുയലുകളെയും വവ്വാലുകളെയും കശാപ്പ് ചെയ്യുന്നതും സജീവമാക്കിയിട്ടുണ്ട്. ചൈനയിലെ വുഹാനിലെ ഹുവാനൻ സീഫുഡ് വിപണിയാണ് കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമാണെന്ന് വിശ്വസിക്കപ്പെടുന്നത്. 

Tags:
  • Spotlight